1.7 സെന്റിൽ സൂപ്പർവീട്! അധികം സ്ഥലമില്ലാത്തവർക്ക് മാതൃക

content-mm-mo-web-stories-homestyle-2023 spacious-house-in-small-plot-payyannur content-mm-mo-web-stories content-mm-mo-web-stories-homestyle ihdk6gnve3mp2u45ug8jdtdrb 77gqa6ik8us11tpv4a48ucicdc

പയ്യന്നൂരിൽ വെറും 1.7 സെന്റിലാണ് ഈ വീട്. കമേഴ്‌സ്യൽ ലൊക്കേഷൻ പരിഗണിച്ച് ഭാവിയിൽ വീട് വരുമാനമാക്കാനുള്ള സൗകര്യവും വേണം. വീട്ടുകാരുടെ ഈ ആവശ്യങ്ങൾ സഫലമാക്കിയാണ് ഈ വീട് പണിതത്.

സിറ്റൗട്ട്, ലിവിങ്, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ.രണ്ടാം നിലയിൽ മാസ്റ്റർ ബെഡ്‌റൂം, ബാത്റൂം, ഡൈനിങ്, കിച്ചൻ, സ്റ്റഡി സ്‌പേസ്, ബാൽക്കണി എന്നിവയുണ്ട്. മുകൾനിലയിൽ ഒരുകിടപ്പുമുറി, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 1100 ചതുരശ്രയടി മാത്രമാണുള്ളത്.

ശരിക്കും രണ്ടാംനിലയിലാണ് ഇവിടെ വീട്. അടുക്കള വരെ ഇവിടെയാണ്. സ്‌റ്റെയർ സിറ്റൗട്ടിലൂടെയാണ്. ഇത് കെട്ടിയടച്ചാൽ താഴത്തെ നില വാടകയ്ക്ക് കൊടുക്കാനാകും.

ചെറിയ പ്ലോട്ടിൽ സ്വകാര്യതയോടൊപ്പം കാറ്റും വെളിച്ചവുമെത്തിക്കാൻ ജാളി ഭിത്തികൾ ഉപയോഗിച്ചു. സിറ്റൗട്ടിലും മൂന്നാം നിലയിലും ജാളികൾ ഹാജർവയ്ക്കുന്നു.

ചെലവ് കുറയ്ക്കാനും പല മാർഗങ്ങൾ സ്വീകരിച്ചു. പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് ഉപയോഗിച്ചതിനാൽ ഗതാഗത ചെലവുകൾ ലഭിക്കാനായി. ജാളിയുടെ സാന്നിധ്യം പെയിന്റിങ് ചെലവുകൾ കുറച്ചു. കിച്ചൻ ACP ചെയ്തത് വഴിയും ചെലവ് കുറയ്ക്കാനായി.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 22 ലക്ഷത്തിന് വീട് പൂർത്തിയായി. കൃത്യമായി പ്ലാൻ ചെയ്താൽ ഒന്നര സെന്റിലും നല്ല വിശാലമായ വീട് ഒരുക്കാം എന്നതിന്റെ തെളിവാണ് ഈ വീട്.