കട്ടപ്പനയിലെ സൂപ്പർസ്‌റ്റാർ വീട്

content-mm-mo-web-stories-homestyle-2023 content-mm-mo-web-stories content-mm-mo-web-stories-homestyle tropical-house-with-modern-facilities-kattappana 56gmjm9ocrk77jnrtljg6dnumk 57qe0rvvtci66huvnt4jobvogu

ഇടുക്കി കട്ടപ്പനയിലാണ് സോമിയുടെയും കുടുംബത്തിന്റെയും പുതിയവീട്. പലതട്ടുകളായി വിന്യസിച്ച മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിലെ ആകർഷണം. മുഴുനീള കോൺക്രീറ്റ് തൂണുകൾ, മുഴുനീള ജനാലകൾ എന്നിവയാണ് പുറംകാഴ്ചയിലെ ആകർഷണം.

റോഡ് നിരപ്പിൽ നിന്ന് താഴ്ന്നുകിടക്കുന്ന 80 സെന്റിലാണ് വീടുപണിതത്. സ്ഥലമുള്ളതുകൊണ്ട് മുറ്റത്തിനായി ധാരാളം സ്ഥലംവിട്ടു.

വീട്ടിലേക്ക് കയറുമ്പോൾത്തന്നെ ഒരു സർപ്രൈസ് എലമമെന്റുണ്ട്- സിറ്റൗട്ടിൽ നെടുനീളൻ സ്‌കൈലൈറ്റ് കോർട്യാർഡ്. ഇതിൽനട്ട മരം ഇപ്പോൾ വളർന്നു ഓപ്പൺ മേൽക്കൂര വരെയായിട്ടുണ്ട്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ മാത്രമാണുള്ളത്.

സ്‌റ്റെയറാണ് മറ്റൊരാകർഷണം. പടികളിലും കൈവരികളിലും തടിപൊതിഞ്ഞു. ടിവി യൂണിറ്റും സ്റ്റെയർ കൈവരികളിൽ ഒരുക്കി.

ഫാമിലി ലിവിങ്- ഡൈനിങ് ഹാളിൽ നിന്നാൽ ആസ്വദിക്കാവുന്ന മറ്റൊരു കോർട്യാർഡുമുണ്ട്. വെള്ളാരങ്കല്ലുകൾ വിരിച്ച ഇവിടെ ഇൻഡോർ പ്ലാന്റുകളുമുണ്ട്. കുട്ടികൾക്ക് കളിക്കാനും ഒത്തുചേരലിനും പറ്റിയ ഇടമാണിത്.

കിഴക്ക്- വടക്ക് ഭാഗത്തുനിന്നുള്ള കാറ്റിനെ വീട്ടിലേക്ക് ആനയിക്കുന്ന രണ്ടു കോർട്യാർഡുകൾ വീടിന്റെ ശ്വാസകോശമായി വർത്തിക്കുന്നുണ്ട്. അതിനാൽ ഉള്ളിൽ ചൂട് വളരെ കുറവാണ്.

മിനിമലിസമാണ് കിടപ്പുമുറികളിൽ നിറയുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസുകളുമുണ്ട്.

ചുരുക്കത്തിൽ കാറ്റും വെളിച്ചവും കാഴ്ചകളും നൽകുന്ന പോസിറ്റീവ് എനർജിയാണ് ഈ വീടിന്റെ ഹൈലൈറ്റ്.