ടെക്‌നോപാർക്കിൽ ഉദ്യോഗസ്ഥരായ കിരണും പവിത്രയും 4 സെന്റിൽ വീട് സഫലമാക്കിയ വീടാണിത്. ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. വൈറ്റ് എലിവേഷനിൽ വേർതിരിവിനായി വുഡൻ ടൈൽ ക്ലാഡിങ് പതിച്ചു
തിരക്കിട്ട ജീവിതശൈലിയുള്ള അണുകുടുംബത്തിന് പരിപാലിക്കാൻ അനുയോജ്യമായി ചിട്ടപ്പെടുത്തിയ വീടാണിത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടുകിടപ്പുമുറി, ലിവിങ്, ബാൽക്കണി എന്നിവയുണ്ട്. ഇടയ്ക്കായി ദമ്പതികളുടെ വർക് സ്‌പേസും ക്രമീകരിച്ചു. മൊത്തം 1660 ചതുരശ്രയടിയാണ് വിസ്തീർണം.
വാതിൽ തുറന്ന് പ്രവേശിക്കുമ്പോൾ വശത്തായി സ്വകാര്യതയോടെ ഫോർമൽ ലിവിങ്. ഇവിടെനിന്ന് ഡൈനിങ് ഹാളിലേക്ക് പോകാം. ഡൈനിങ്ങിന്റെ വശത്തെ ഗ്ലാസ് വാതിൽ വഴി ചെറിയ പാറ്റിയോ സ്‌പേസിലേക്കിറങ്ങാം.
ചെറിയ പ്ലോട്ടിലെ ഇടുക്കം അനുഭവപ്പെടാത്ത വിശാലമായ കിടപ്പുമുറികളാണ് ഇവിടെ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും മുറികളിലുണ്ട്.
എല്ലാം കയ്യകലത്തിലുള്ള മോഡേൺ സൗകര്യങ്ങളുള്ള കിച്ചൻ ക്രമീകരിച്ചു. ഡൈനിങ്ങിലേക്ക് തുറക്കുന്ന പാർടീഷൻ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം.