കേരളത്തനിമയുടെ ഐശ്വര്യം; ഇത് പഴയ തറവാടിന്റെ തിരിച്ചുവരവ്!

https-www-manoramaonline-com-web-stories 7epojl6jemgjolg6k1uhf26nju https-www-manoramaonline-com-web-stories-homestyle-2023 https-www-manoramaonline-com-web-stories-homestyle old-traditional-tharavadu-new-makeover-paravur 51cimrqja8ddtomp3igdddkrrn

കേരളീയ തറവാടുകളോടുള്ള ഇഷ്ടംകൊണ്ട് വിശ്രമകാല ജീവിതം ചെലവഴിക്കാൻ 200 വർഷം പഴക്കമുള്ള തറവാടിനെ കാലോചിതമായി നവീകരിച്ച കഥയാണിത്

നിലവിലുള്ള തറവാട്ടിൽ അധികം പൊളിക്കലുകൾ വരുത്താതെ ഒരു ബെഡ്‌റൂം ബ്ലോക്ക് പുതുതായി കൂട്ടിച്ചേർത്താണ് സൗകര്യങ്ങൾ വിപുലപ്പെടുത്തിയത്. താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ കൂട്ടിച്ചേർത്തു. അറ്റാച്ഡ് ബാത്റൂമുകൾ ഒരുക്കി.

പഴയ തറവാടിനോട് ഇഴുകിചേരുംവിധമാണ് പുതിയ കെട്ടിടം നിർമിച്ചത്. ഉയരത്തിൽ പോലും തറവാടുമായി അനുരൂപമാക്കാൻ ശ്രദ്ധിച്ചു. അതുകൊണ്ട് ഒറ്റനോട്ടത്തിൽ ഈ ഭാഗം പുതുതായി നിർമിച്ചതാണെന്ന് മനസിലാവുകയുമില്ല.

നീളൻ പൂമുഖം,സ്വീകരണമുറി, ഊണുമുറി, അടുക്കള, ഒരുകിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനില നവീകരിച്ച് മൾട്ടിപർപസ് ഇടമാക്കി നിലനിർത്തി.

പറമ്പിലെ ഹൈലൈറ്റ് വിശാലമായ കുളമാണ്. ഇത് കാടുപിടിച്ച് വൃത്തികേടായി കിടക്കുകയായിരുന്നു. കുളം വൃത്തിയാക്കി പടവുകൾ കെട്ടി തിരിച്ചതോടെ ഗൃഹാതുരതനിമ തിരികെവന്നു.