തൃശൂർ ചെമ്പൂക്കാവിലാണ് മുരളിയുടെയും ദിവ്യയുടെയും പുതിയ വീട്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയെ പരിഗണിച്ചാണ് മോഡേൺ ശൈലിയിൽ വീടൊരുക്കിയത്
സ്ലോപ് റൂഫിൽ ഷിംഗിൾസ് വിരിച്ചു.വുഡൻ പാനലിങ്, കളിമൺ ജാളികൾ എന്നിവയാണ് പുറംകാഴ്ച അലങ്കരിക്കുന്നത്. കാർ പോർച്ച് പ്രധാന സ്ട്രക്‌ചറിൽ നിന്നും മാറ്റി മുറ്റത്തിന്റെ വശത്തായി നൽകി.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്. കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 4600 ചതുരശ്രയടിയിൽ ഒരുക്കിയത്.
പ്രധാന വാതിൽ തുറന്നു കയറുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ ഇൻഡോർ പ്ലാന്റുകൾ നൽകി ഹരിതാഭ നിറച്ചു. L ഷേപ്ഡ് സീറ്റിങ്ങും ബുദ്ധ തീമും ലിവിങ്ങിന് ഭംഗിനൽകുന്നു.
ബുദ്ധ തീമിലാണ് കോർട്യാർഡ് ഡിസൈൻ. ഇൻഡോർ പ്ലാന്റുകൾ ഇവിടം അലങ്കരിക്കുന്നു. ചുവരും മേൽക്കൂരയും കളർ ഗ്ലാസൊട്ടിച്ച ഗ്രിൽ കൊണ്ട് സുരക്ഷിതമാക്കി.
ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിൽ ക്രമീകരിച്ചത് വിശാലത നൽകുന്നു. കസ്റ്റംമെയ്ഡ് ഫർണിച്ചറും ഷാൻലിയറുമാണ് ഈ ഇടങ്ങൾക്ക് അഴക് പകരുന്നത്.
വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് ഗോവണി. കോർട്യാർഡിന്റെ വശത്തുകൂടി മുകളിലേക്ക് പോകുന്ന ഗോവണി ചെന്നുനിൽക്കുന്നത് മെസനൈൻ ഫ്ലോറിലാണ്.
വിശാലമാണ് കിച്ചൻ. ധാരാളം സ്റ്റോറേജ് സ്‌പേസും നൽകി. ലാമിനേറ്റ്+ അക്രിലിക് ഫിനിഷിലാണ് ക്യാബിനറ്റ്.കൊറിയൻ ടോപ്പാണ് കൗണ്ടറിന് നൽകിയത്.
അഞ്ചു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ നൽകി.
സ്മാർട്ട് ഹോം സൗകര്യങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. ലൈറ്റിങ്, എസി, സർവെയിലൻസ് തുടങ്ങിയവ ഇവിടെ ഓട്ടമേറ്റ് ചെയ്തിരിക്കുകയാണ്.