ഒരു വീട്, രണ്ടുമുഖങ്ങൾ; താരമായി പ്രവാസിവീട്

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list 2dtub2qiua1gu9j53lhrq0faiq

മലപ്പുറം പരപ്പനങ്ങാടിയിലാണ് പ്രവാസിയായ മുഹമ്മദ് ഫൈസലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.കൃത്യമായ ആകൃതിയില്ലാത്ത 9 സെന്റിൽ വീട്ടുകാരുടെ വലിയ ആഗ്രഹങ്ങൾ ഉൾകൊള്ളിച്ചു. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. എങ്കിലും ഇരുറോഡുകളിൽ നിന്നും വീടിന് വ്യത്യസ്ത വ്യൂ ലഭിക്കും.

രണ്ടുവശത്തുകൂടിയും റോഡ് പോകുന്ന പ്ലോട്ടിൽ റോഡിനഭിമുഖമായി കെട്ടിടത്തെ തിരിച്ചുവച്ചുള്ള (Tilt) ഡിസൈനാണ് ഇവിടെ പിന്തുടർന്നത്. ഇതുവഴി L ഷേപ്പിലുള്ള വരാന്തയും മുകളിൽ ബാൽക്കണിയും ലഭിച്ചു.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ഒരുകിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴെയുളളത്. മുകളിൽ നാലു കിടപ്പുമുറികൾ, ബാത്റൂം, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3735 ചതുരശ്രയടിയാണ് വിസ്തീർണം. സെമി-ഓപൺ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.

പ്രധാനവാതിൽ തുറന്നുകയറുമ്പോൾ സ്വകാര്യതയോടെ ഗസ്റ്റ് ലിവിങ് വേർതിരിച്ചു. ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റ് വേർതിരിച്ചു. ഇവിടെ സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി വശത്തെ മുറ്റത്തേക്കിറങ്ങാം.

ഡബിൾ ഹൈറ്റിലുള്ള കോർട്യാർഡിലേക്ക് മുകളിലെ നാലുകിടപ്പുമുറിയിൽനിന്നും വ്യൂ ലഭിക്കും. ഇരുനിലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടംകൂടിയായി കോർട്യാർഡ് മാറുന്നു. കോർട്യാർഡിൽ ഇൻഡോർ പ്ലാന്റ്സ്, ഊഞ്ഞാൽ എന്നിവ നൽകി. ഗ്ലാസ് സീലിങ്ങിലൂടെ വെളിച്ചം സമൃദ്ധമായി ഹാളിലേക്കെത്തുന്നു.

ഫോർമൽ ലിവിങ്- ഫാമിലി ലിവിങ് വേർതിരിക്കുന്നത് സ്‌റ്റെയറാണ്.

വളരെ കോംപാക്ട് ആയ 8 സീറ്റർ, ഗ്ലാസ് ടേബിൾ ടോപ്പ്, ഡൈനിങ് സെറ്റാണ് ഇവിടെയുള്ളത്. സമീപം കൺസീൽഡ് സ്റ്റോറേജുള്ള വാഷ് ഏരിയയുമുണ്ട്.

പുതിയകാലത്തിന് അനുയോജ്യമായ കോംപാക്ട് മോഡുലാർ കിച്ചൻ ഒരുക്കി. പരമാവധി സ്റ്റോറേജ് ഒരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കിച്ചനിൽനിന്ന് ഫാമിലി ലിവിങ്ങിലുള്ള ടിവി കാണാനായി ഭിത്തി ഓപ്പണാക്കിയത് വേറിട്ടുനിൽക്കുന്നു.

മുകളിലെ നാലുകിടപ്പുമുറികൾക്കും ബാൽക്കണി സ്‌പേസൊരുക്കിയത് ശ്രദ്ധേയമാണ്. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി നീളൻ ബാൽക്കണിയിലേക്കിറങ്ങാം. ഇരുവശത്തുമുള്ള റോഡിലെ കാഴ്ചകൾ കണ്ടിരിക്കാം. നാട്ടിലുള്ളപ്പോൾ വൈകുന്നേരങ്ങളിൽ വീട്ടുകാരുടെ പ്രിയപ്പെട്ട ഇടമാണിത്.