തൃശൂർ ഇരിങ്ങാലക്കുടയാണ് ഷാബുവിന്റെയും സിമിയുടെയും പുതിയ വീട്. വിദേശ നിയോ കൊളോണിയൽ ശൈലി, കേരളത്തിന് അനുയോജ്യമായ ട്രോപ്പിക്കൽ ശൈലിയുമായി ഇഴചേർത്താണ് ഈ വീടൊരുക്കിയത്. പലതട്ടുകളായി ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂര വീടിന് ട്രോപ്പിക്കൽ ഭംഗിയേകുന്നു
പുറംകാഴ്ചയിൽ ഒരുനില വീട് എന്നുതോന്നുമെങ്കിലും ഇരുനിലയുണ്ട്. വീടിനെ പൊതിഞ്ഞുപിടിക്കുന്ന പച്ചപ്പാണ് മറ്റൊരാകർഷണം. ചൂടിൽനിന്നും പൊടിയിൽനിന്നും ഇത് സ്വാഭാവിക സംരക്ഷണമേകുന്നു. വീടുമായി ഇഴുകിചേരുംവിധം ട്രസ് റൂഫിങ്ങിൽ ഓടുവിരിച്ച ഡിറ്റാച്ഡ് കാർപോർച്ചുമുണ്ട്.
ഈ വീട്ടിലെ ചുറ്റുമതിൽ പുതുമയാണ്. മതിൽ ഏത്, ഗെയ്റ്റ് ഏത് എന്ന് തിരിച്ചറിയാൻ സാധിക്കാത്തവിധത്തിൽ വോവൻ മെഷ് ഉപയോഗിച്ചാണ് ഇത് ഇൻസ്റ്റാൾ ചെയ്തത്.
ഫർണിച്ചറുകൾ ഇന്റീരിയർ പ്രകാരം കസ്റ്റമൈസ് ചെയ്തതിനാൽ അകത്തളവുമായി ഇഴുകിച്ചേരുന്നുണ്ട്. വാതിൽ അടച്ചാൽ മറ്റിടങ്ങളിൽനിന്ന് ഡിറ്റാച്ഡ് ആക്കാൻ സാധിക്കുംവിധമാണ് ഫോർമൽ ലിവിങ് ഡിസൈൻ. ഇവിടെയുള്ള ഗ്ലാസ് കോർണർ വിൻഡോ വഴി വെളിച്ചവും കാഴ്ചകളും ഉള്ളിലെത്തും.
ഫാമിലി ലിവിങ്- ഡൈനിങ് ഒറ്റ ഹാളിലാണ്. രണ്ടിടങ്ങളിൽനിന്നും കോർട്യാർഡിലേക്ക് കടക്കാം. ഗ്രിൽ അഴികൾ കൊണ്ട് സുരക്ഷയൊരുക്കിയ കോർട്യാർഡിലെ ഹരിതാഭ മനസ്സുനിറയ്ക്കുന്നു. കലാത്തിയ പോലെയുള്ള പരിപാലനം എളുപ്പമുള്ള ട്രോപ്പിക്കൽ ചെടികളാണ് ഇവിടെയുണ്ട്.
ഡെഡ് സ്‌പേസ് കുറച്ച് ഒതുങ്ങിയ സ്‌റ്റെയർ ഒരുക്കി. മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് പടികൾ.
ന്നു. കാറ്റും വെളിച്ചവും നന്നായി ലഭിക്കുംവിധമാണ് കിടപ്പുമുറിയുടെ ഡിസൈൻ. വുഡൻ ഫിനിഷ് ടൈലാണ് നിലത്തുവിരിച്ചത്.
ഒതുക്കമുള്ള മോഡേൺ കിച്ചൻ ഒരുക്കി. WPC പെയിന്റ് ഫിനിഷിലാണ് ക്യാബിനറ്റ്. നാനോവൈറ്റ് കൗണ്ടർടോപ്പ്, ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം. അനുബന്ധമായി വർക്കേരിയയുമുണ്ട്.
ആഗ്രഹിച്ചപോലെ സ്വച്ഛസുന്ദരമായി ജീവിക്കാൻ പാകത്തിൽ സ്വപ്നഭവനം ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി...