പുരപ്പുറത്ത് ആംഫിതിയറ്റർ! കേരളത്തിൽ ഇങ്ങനെ മറ്റൊരു വീടില്ല

content-mm-mo-web-stories-homestyle-2023 content-mm-mo-web-stories content-mm-mo-web-stories-homestyle 6t7epgo4pjhl08lqul1o7b6dom nisarga-art-hub-music-home-with-roof-amphitheatre 11e50avf94t35i2l9u84phflho

എറണാകുളം അങ്കമാലിയിലാണ് സംഗീതജ്ഞരായ വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും ഈ പാട്ടുവീടുള്ളത്. 'താമസിക്കാനുള്ള ഒരിടം' എന്നതിലുപരി സംഗീതവും കലകളും ഉപാസിക്കാനും അവതരിപ്പിക്കാനുമുള്ള ഒരിടമായിട്ടാണ് 'നിസർഗ ആർട്ട് ഹബ്' എന്ന ഈ വീട്, വിഭാവനം ചെയ്തിരിക്കുന്നത്

വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ് മേൽക്കൂരയിലെ സീറ്റിങ്. അതായത് ഓടിട്ട പുരപ്പുറം, മറ്റെങ്ങും കാണാത്ത രീതിയിൽ ഒരു ആംഫി തിയറ്ററാക്കി മാറ്റിയിരിക്കുന്നു. അതിരാവിലെയും വൈകുന്നേരങ്ങളിലും കലാപരിപാടികൾ ആസ്വദിക്കാനുള്ള വേദിയായി മാറുന്നത് ഇവിടമാണ്.

ആളുകളുടെ ഭാരംതാങ്ങാൻ പാകത്തിൽ മേൽക്കൂരയിൽ ജിഐ റാഫ്റ്റേഴ്സ് ഘടിപ്പിച്ച് അതിൽ ഓടുവിരിച്ചിരിക്കുന്നു. ഉള്ളിൽ പ്രകാശമെത്തിക്കാനുള്ള സ്കൈലൈറ്റ്, ടഫൻഡ് സാൻവിച് ഗ്ലാസുപയോഗിച്ച് ഇരിപ്പിടമാക്കി മാറ്റി. ഇവിടെയുള്ള പൂൾ കുട്ടികളുടെ ഇഷ്ടയിടമാണ്. പൂളിന്റെ ഭിത്തികൾ തമ്മിൽ യോജിപ്പിച്ചാണ് പോർട്ടബിൾ സ്റ്റേജ് ഒരുക്കുന്നത്.

ഇനി വീടിനുള്ളിലേക്ക് സ്വാഗതമോതുന്നത് വിശാലമായ ഓപ്പൺ ഹാളാണ്. ഫ്ളോറിങ് തേക്കിൻ തടിയിലാണ് ചെയ്തിരിക്കുന്നത്. നിലത്തിരിക്കാൻ നല്ല സുഖമാണ് എന്നതാണ് വുഡന്‍ ഫ്ളോറിങ്ങിന്റെ ഗുണം. ഇവിടെ നിലത്തിരുന്നാണ് വീട്ടുകാർ പാട്ട് പരിശീലിക്കുന്നത്.

ലിവിങ് റൂമിന് കിഴക്കു ഭാഗം വയലാണ്. ഇവിടെനിന്നുള്ള കാറ്റും കാഴ്ചകളും ഉള്ളിലെത്താൻ ഗ്ലാസിനുപകരം മെഷ് ഭിത്തിയാണ് ഒരുക്കിയത്. ഇവിടെ വള്ളിച്ചെടികൾ പടർത്തിയിരിക്കുന്നു. ദിവസംമുഴുവനും പോസിറ്റിവിറ്റി നിറയ്ക്കുന്ന കാഴ്ചകൾ ഇതിലൂടെയെത്തും.

ഫ്ളോറിങ്ങിന്റെ തുടർച്ചയായി തോന്നിപ്പിക്കുംവിധം സ്‌റ്റെയർ സ്റ്റീൽ സ്ട്രക്ചറിൽ തേക്കുകൊണ്ട് പൊതിഞ്ഞൊരുക്കി. മുകളിൽ ഒരു റെക്കോഡിങ് സ്‌റ്റുഡിയോയും ഒരുക്കി.

വീട്ടിൽ പലയിടത്തും ത്രികോണാകൃതി ആവർത്തിക്കുന്നുണ്ട്. അതിന്റെ തുടർച്ചയായാണ് ഡൈനിങ് ടേബിൾ. നിലത്തിരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിൽ ഉയരം ക്രമീകരിക്കാൻപറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത. മിനിമലിസ്റ്റിക് ശൈലിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പൺ ആയിട്ടുള്ള കിച്ചനാണ് ഇവിടെ ഒരുക്കിയത്.

താഴെ രണ്ടും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. ഇവയുടെ പ്രത്യേകത ഉയരമുള്ള മേൽക്കൂരയാണ്. ഭിത്തികൾ മണ്ണും ഗ്ലാസും ഇടവിട്ടൊരുക്കി. വയലിലേക്ക് തുറക്കുന്ന വാതിലുകളും മുറികൾക്കുണ്ട്. ഹെഡ്‌സൈഡ് ഭിത്തിയിൽ സ്‌റ്റോറേജ് കൊടുത്തതും വേറിട്ടുനിൽക്കുന്നു.

നിസർഗ- പേരുപോലെ നൈസർഗികത നിറയുന്ന ഇടങ്ങളും സംഗീതവും ഇവിടെ എത്തുന്ന അതിഥികളിലേക്കും പോസിറ്റിവിറ്റി നിറയ്ക്കുന്നു.