കാലാതീതം; കൊളോണിയൽ ഭംഗി നിറയുന്ന സൂപ്പർവീട്

2dap5a88jknlbh4vruquai1j5j 59tslutqk87ha6ems22sot8kuk content-mm-mo-web-stories-homestyle-2023 content-mm-mo-web-stories content-mm-mo-web-stories-homestyle colonial-house-with-classic-interiors-angamaly

പ്രവാസ ജീവിതം അവസാനിപ്പിച്ചു സ്വന്തം നാടായ അങ്കമാലിയിൽ വീട് വയ്ക്കാൻ തീരുമാനിച്ച പോളിനും ഭാര്യയ്ക്കും ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു - പഴയ കൊളോണിയൽ ബംഗ്ലാവുകളിൽ കാണുന്ന കാലാതീതമായ ഭംഗിയെ അനുസ്മരിപ്പിക്കുന്ന വീട് വേണം.

ട്രോപ്പിക്കൽ, കൊളോണിയൽ സൗന്ദര്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ഗംഭീരമായ ആർച്ചുകൾ, ആകർഷകമായ വരാന്തകൾ, ക്ലറസ്റ്ററി (Clerestory) വിൻഡോകൾ എന്നിവ ഉൾക്കൊള്ളിക്കുക മാത്രമല്ല എല്ലാവിധ ആധുനിക സൗകര്യങ്ങളും കൂട്ടിയിണക്കിയ വീടാണിത്.

ഓരോ മുറിയിലും ക്രോസ് വെന്റിലേഷൻ ഉറപ്പാക്കാനും ചുറ്റുമുള്ള പൂന്തോട്ടത്തിന്റെ ആകർഷകമായ കാഴ്ചകൾ പ്രദാനം ചെയ്യാനും ഇവിടെ ശ്രദ്ധിച്ചിട്ടുണ്ട്.

ഫോർമൽ ലിവിങ്ങിനെ ചുറ്റുന്ന വീതിയുമുള്ള വരാന്തകൾ കടുത്ത വേനൽക്കാലത്ത് വിശാലമായ തണൽ നൽകുകയും, ഇൻ-ഡയറക്റ്റ് ലൈറ്റിങ് അകത്തളങ്ങളെ മൃദുവായി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

വീടിനകത്തേക്ക് കയറുമ്പോഴുള്ള ഫോയറിനെ പ്രയർറൂമുമായി ഫ്ലൂട്ടഡ് ഗ്ലാസുള്ള ഒരു തടി സ്‌ക്രീൻ കൊണ്ട് വേർതിരിച്ചിരിക്കുന്നു. വിശാലവും നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ലഭിക്കുന്ന ഇടങ്ങളാണ് കിടപ്പുമുറികൾ. അനുബന്ധമായി ഡ്രസിങ് സ്‌പേസ്- അറ്റാച്ഡ് ബാത്റൂമുണ്ട്.

പ്രധാന ലിവിങ്-ഡൈനിങ് ഹാളിലെ ഡബിൾ-ഹൈറ്റ് ഇടങ്ങളും, മുകളിൽ പാനൽ ചെയ്ത ക്ലറസ്റ്ററി വിൻഡോകളും, അകത്തളങ്ങളിൽ സ്വാഭാവിക വെളിച്ചം നിറയ്ക്കുന്നു.

കാസ്റ്റ് അയൺ കൊണ്ട് അലങ്കരിച്ച റെയിലിങ്ങുകളുള്ള ഗോവണി ഒരു വിന്റേജ് ഭാവം നൽകുകയും, ഡൈനിങ് -ഫാമിലി ലിവിങ് തമ്മിൽ വേർതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്നു.

ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ്- ഫോൾഡിങ് ഡോർ വഴി ലോൺ ഏരിയയ്ക്ക് അഭിമുഖമായുള്ള ശാന്തമായ സ്വകാര്യതയുള്ള വരാന്തയിലേക്ക് കടക്കാം.

കൊളോണിയൽ തീമിനോട് ചേർന്നുനിൽക്കുന്ന ഫർണിച്ചറുകൾ, ബ്രാസ് ഫിനിഷിങ്ങുകൾ, ഷാൻലിയർ എന്നിവ അകത്തളം കമനീയമാക്കുന്നു.

വിശാലവുമായ അടുക്കളയിൽ കിച്ചൻ ക്യാബിനറ്റ് ഷട്ടർ ചെയ്തിരിക്കുന്നത് തേക്ക് തടി കൊണ്ടാണ്. പഴമയെ വിളിച്ചോതുന്ന ഇനാമൽ ചെയ്ത ആന്റിക്‌ ബ്രാസ് ഹാൻഡിലുകളാണ് കൊടുത്തിരിക്കുന്നത്. ഓരോ മുറിയുടെയും പ്രത്യേകതയെ മുൻനിർത്തി, നിറങ്ങളും ടെക്സ്ച്ചറും, സോഫ മെറ്റീരിയലും, കർട്ടൻ ഫിനിഷിങ്ങും, ഫ്ളോറിങ് പാറ്റേണും കലാപരമായ യോജിപ്പിച്ചു ഒരു ദൃശ്യവിരുന്നാക്കി മാറ്റിയിരിക്കുന്നു.