ലളിതം, പ്രൗഢം, സുന്ദരം; മനംനിറച്ച് ഫ്യൂഷൻ ഹോം

3csutnkqlkhjngf53m52r4matn 6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list

യൂറോപ്യൻ-മോഡേൺ-ട്രോപിക്കൽ ശൈലികൾ സമന്വയിപ്പിച്ച് രൂപകല്പന ചെയ്ത ഫ്യൂഷൻ ഹോം. എറണാകുളത്താണ് സിജുവിന്റെയും കുടുംബത്തിന്റെയും ഗീതാഞ്ജലി എന്ന ഈ സ്വപ്നഭവനം. ലളിതസുന്ദരമായ കാഴ്ചകളാണ് ഉള്ളിൽ കാത്തിരിക്കുന്നത്. 12 സെന്റ് പ്ലോട്ടിൽ പരമാവധി മുറ്റം വേർതിരിച്ചാണ് വീടിനു സ്ഥാനംകണ്ടത്. നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച് മുറ്റം ഒരുക്കി. വീടിന്റെ മിനിയേച്ചർ തീമിൽ ഡിറ്റാച്ഡ് ആയി കാർപോർച്ച് ഒരുക്കി

സെമി-ഓപൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയതിനാൽ വീടിനുള്ളിൽ നല്ല വിശാലത അനുഭവപ്പെടുന്നു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3900 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഫാമിലി ലിവിങ്, ഡൈനിങ് ഒറ്റ ഹാളിൽ വിന്യസിച്ചു. സ്വകാര്യതയ്ക്കായി വുഡ്+മെറ്റൽ സിഎൻസി ഫിനിഷിൽ സെമി-പാർടീഷൻ ഒരുക്കി. ഇന്റീരിയർ തീമുമായി ചേരുന്ന കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഒരുക്കിയത്.

ഡബിൾ ഹൈറ്റിലാണ് ഡൈനിങ്. സീലിങ്ങിലുള്ള സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു. ലിവിങ്- ഡൈനിങ് ഹാളിലെ ആകർഷണം കോർട്യാർഡാണ്. ഇതിന്റെ പുറംഭിത്തിയിലുള്ള ടെറാക്കോട്ട ജാളികൾ വേറിട്ട ഭംഗിയേകുന്നുണ്ട്.

മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ. സ്റ്റീലിൽ ഗോൾഡൻ പെയിന്റ് ചെയ്താണ് കൈവരികൾ ഒരുക്കിയത്.

പ്ലൈവുഡ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു. ഭിത്തിയിൽ ബ്ലാക്ക് ടൈൽസ് വിരിച്ചു. ജിപ്സം സീലിങ്, ലൈറ്റിങ് എന്നിവ കിച്ചനിലുമുണ്ട്. അനുബന്ധമായി വർക്കേരിയയുണ്ട്.

വിശാലമായി കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിൽ വാഡ്രോബ് ഒരുക്കി. ജിപ്സം സീലിങ്-എൽഇഡി ലൈറ്റുകൾ മുറികൾ കമനീയമാക്കുന്നു.

കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന അകത്തളങ്ങൾ വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. ആഗ്രഹിച്ച പോലെയൊരു സ്വപ്നഭവനം സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.