ഇതുമതി! ചെറിയ കുടുംബത്തിന് ചേർന്ന വീട്;

small-house-for-small-family-contemporary-design-mavelikkara-hometour content-mm-mo-web-stories 49hegh894l1vpcka8ecvhlmtc9 content-mm-mo-web-stories-homestyle 3din3qhbt064ictpt1v6bd7o3l content-mm-mo-web-stories-homestyle-2024

ചെറിയ കുടുംബത്തിന്റെ ആഗ്രഹങ്ങളെല്ലാം ഒരുനിലയിൽ ചിട്ടപ്പെടുത്തിയ വീടിന്റെ വിശേഷങ്ങൾ കാണാം. മാവേലിക്കരയാണ് പ്രേമിന്റെയും കുടുംബത്തിന്റെയും ഈ വീട്. വീതി കുറഞ്ഞ് നീളത്തിലുള്ള 15 സെന്റിലാണ് വീട്. സമകാലിക ബോക്സ് ആകൃതിയിലാണ് എലിവേഷൻ

നല്ല ഒതുക്കമുള്ള ഈ വീട്ടിൽ ചെറിയ കുടുംബത്തിന് ആവശ്യമായിട്ടുള്ള എല്ലാം സൗകര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് 1564 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

റോഡിൽ നിന്നുനോക്കുമ്പോൾ വീടിന്റെ ഭംഗി തടസങ്ങളില്ലാതെ ആസ്വദിക്കാൻ പാകത്തിൽ ജി ഐ മെഷ് ചെയ്താണ് മുൻവശത്തെ മതിൽ നിർമിച്ചത്. ഭാവിയിൽ ഇതിൽ വള്ളിപ്പടർപ്പുകൾ വഴി ഹരിതവേലിയാക്കുക എന്ന ഉദ്ദേശ്യവും വീട്ടുകാർക്കുണ്ട്. ഗെയ്റ്റിൽനിന്ന് നാച്ചുറൽ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും വിരിച്ച നടപ്പാതയും ബാക്കിയിടത്ത് പേൾ ഗ്രാസ് വിരിച്ച് മനോഹരമാക്കിയ മുറ്റവുമുണ്ട്.

ചെറിയ സിറ്റൗട്ട് വലുപ്പം തോന്നിക്കാനായി പടികളിൽ ലെതർ ഫിനിഷ്ഡ് ഗ്രാനൈറ്റ് വീതി കൂട്ടി വിരിച്ചു. സിറ്റൗട്ടിലെ ഹൈലൈറ്റ് ബ്രിക് ക്ലാഡിങ് ഭിത്തിയാണ്. വീടിന്റെ ഇന്റീരിയറില്‍ പലയിടത്തും ഈ ബ്രിക് ക്ലാഡിങ് വോളിന്റെ സാന്നിധ്യം കാണാം.

തേക്കിൽ തീർത്ത പ്രധാന വാതിൽ തുറന്നു പ്രവേശിക്കുന്നത് മനോഹരമായി ചിട്ടപ്പെടുത്തിയ ലിവിങ് സ്പേസിലേക്കാണ്. ഇതിനോടുചേർന്ന് ഒരു ഗ്രീൻ കോർട്യാഡ് ഹരിതാഭ നിറയ്ക്കുന്നു. ജി ഐ ഫ്രെയിമിൽ കസ്റ്റമൈസ് ചെയ്ത ഫർണിച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അനുബന്ധമായി ടിവി യൂണിറ്റുമുണ്ട്. വീടിന്റെ കോമൺ ഏരിയകളിൽ ഗ്രേ മാറ്റ് ഫിനിഷ്ഡ് ടൈലാണ് വിരിച്ചത്.

ഡൈനിങ് ഏരിയയിൽ 6 സീറ്റർ ഡൈനിങ് ടേബിള്‍, കോർട്യാർഡ്, കോർണറിലായി വാഷ് ഏരിയ, കോമണ്‍ ബാത്റൂം എന്നിവ സെറ്റ് ചെയ്തിരിക്കുന്നു. ജിഐ ഫ്രയിമിൽ ഗ്ലാസ് ടോപ് ജിഐ+ ഗ്ലാസ് ടോപ് ഫിനിഷിലാണ് ഡൈനിങ് ടേബിൾ, കൂടെ വുഡൻ ചെയറുകളുമുണ്ട്. ഡൈനിങ്ങിന്റെ ഒരു വശത്തായി യുപിവിസി സ്ലൈഡിങ് വിൻഡോ വഴി വശത്തെ മുറ്റത്തേക്കിറങ്ങാം. ഭാവിയിൽ ഇവിടെയും ഒരു പച്ചത്തുരുത്ത് ഒരുക്കാനാണ് പ്ലാൻ.

ജിഐ ഫ്രയിമിൽ വുഡൻ പ്ലാങ്ക്സ് വിരിച്ചാണ് സ്റ്റെയർ നിർമിച്ചിരിക്കുന്നത്. സ്റ്റെയറിനു താഴയുളള ഭാഗം ലൈബ്രറി ആക്കി മാറ്റി സ്ഥലം ഉപയുക്തമാക്കി.

രണ്ടു കിടപ്പുമുറികളിലും ബേ വിൻഡോ സീറ്റിങ്ങുണ്ട്. ഗ്ലാസ് വിൻഡോ വഴി വെളിച്ചവും കാഴ്ചകളും ഉള്ളിലെത്തും. ഐടി മേഖലയിൽ 'വർക്ക് ഫ്രം ഹോം' ആയി ജോലിചെയ്യുന്ന ദമ്പതികൾക്കായി വർക്ക് സ്‌പേസും ബെഡ്‌റൂമിൽ ഒരുക്കി.

പിസ്ത ഗ്രീൻ കളർ തീമിലാണ് കിച്ചൻ. പ്ലൈവുഡ്+ ലാമിനേറ്റ് ഗ്ലോസി ഫിനിഷിലാണ് കിച്ചൻ കാബിനറ്റുകൾ. ഡബിൾ സിങ്കോടുകൂടി ഗ്രാനൈറ്റിലാണ് കൗണ്ടർ. അനുബന്ധമായി വർക്ക് ഏരിയയും സ്റ്റോർ റൂമുമുണ്ട്.

സ്ട്രക്ചറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങ്ങും സഹിതം 45 ലക്ഷം രൂപയാണ് ചെലവായത്. സ്ട്രക്ചറിന് 36 ലക്ഷം, ഇന്റീരിയറിന് 6 ലക്ഷം, താഴ്ന്നുകിടന്ന പ്ലോട്ട് ഫിൽ ചെയ്തെടുക്കാൻ മൂന്നുലക്ഷം എന്നിങ്ങനെയാണ് ചെലവ്.