മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട് സ്വന്തം വീടും ഓഫിസും ഒരുക്കിയ കഥയാണിത്. കണ്ണൂർ ശ്രീകണ്ഠപുരത്താണ് ആർക്കിടെക്ട് തൻവി ആഷിക്കിന്റെ ഈ സ്വപ്നനിർമിതി.
'A' ഫ്രെയിം ആകൃതിയിൽ ഒരുക്കിയ ഓഫിസ് കം റസിഡൻസാണിത്. താഴെ ഓഫിസും മുകളിൽ സ്റ്റുഡിയോ അപാർട്മെന്റ് പോലെ വീടും ചിട്ടപ്പെടുത്തി.
മറ്റൊരു വീടുള്ളതിനാൽ ഇവിടെ അധികം ആർഭാടങ്ങൾ ചെയ്തിട്ടില്ല. ഓഫിസ് മാത്രമാക്കാതെ മൾട്ടിപർപസ് സ്‌പേസ് ആക്കി എന്നുംപറയാം.
'A' ആകൃതിയിലുള്ള രണ്ട് മേൽക്കൂരകളാണ് പ്രധാന ആകർഷണം. എസിപി ഷീറ്റിലാണ് ഇത് നിർമിച്ചത്. ജിഐ ഫ്രയിമിൽ ഗ്ലാസ് വിരിച്ച കാർപോർച്ച് എലിവേഷന് വേറിട്ട ഭംഗി നൽകുന്നതിൽ പ്രധാനിയാണ്. പോർച്ചിന് വശത്തെ ചരിഞ്ഞ മേൽക്കൂര ഷിംഗിൾസ് വിരിച്ചു. വീടിന്റെ വൈറ്റ്+വുഡൻ തീമിന് വേർതിരിവ് പകരാൻ ഇതുപകരിക്കുന്നു.
താഴെ വിസിറ്റിങ് ഏരിയ, ആർക്കിടെക്ട് റൂം, വർക്ക് സ്‌പേസ് എന്നിവയാണുള്ളത്. മുകളിൽ ഒരു കിടപ്പുമുറി, ബാത്റൂം, കിച്ചൻ എന്നിവയുമുണ്ട്. മൊത്തം 1800 ചതുരശ്രയടിയാണ് വിസ്തീർണം.
താഴെ ഓഫിസ് വരുമ്പോൾ വീടിന്റെ സ്വകാര്യത നഷ്ടമാകരുത് എന്നുണ്ടായിരുന്നു. ഡിറ്റാച്ഡ് ആയിട്ടുള്ള ഗോവണിയിലൂടെയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. സ്ഥിരതാമസം ആയിട്ടില്ല എന്നതിനാൽ മിനിമൽ നയത്തിലാണ് അകത്തളം ചിട്ടപ്പെടുത്തിയത്.
ഫോർമൽ ലിവിങ്ങിനപ്പുറം തങ്ങളുടെ സ്വപ്നഭവനം തേടി ഇവിടെയെത്തുന്നവരെ സ്വീകരിക്കുന്ന ഇടമായിട്ടാണ് ആദ്യയിടമായ വിസിറ്റിങ് സ്‌പേസ് ഒരുക്കിയത്. താഴെ ക്യാബിനും വർക്ക് സ്‌പേസും ഒരുക്കി. ക്യാബിനിലിരുന്നാൽ ബാക്കി സ്‌പേസുകളിലേക്ക് നോട്ടമെത്തും.
മാസ്റ്റർ ബെഡ്റൂമിലെ ഒരുഭിത്തി ഗ്ലാസ് കൊണ്ടാണ്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു