അടിമുടി മോഡേൺ കാഴ്ചകൾ നിറയുന്ന വീട്

6f87i6nmgm2g1c2j55tsc9m434-list 67s1t0pbj8k76cspid1ueb3n74 5m6t77fsba2lk114kc535lgnt3-list

കോഴിക്കോട് ഈസ്റ്റ് ഹില്ലിലാണ് രാജീവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുതിയ കാലത്തിനൊത്തവണ്ണം ചിട്ടപ്പെടുത്തിയ മോഡേൺ സ്മാർട്ട് വീടാണിത്. സമകാലിക- ട്രോപ്പിക്കൽ ശൈലികൾ പുറംകാഴ്ചയിൽ സമന്വയിക്കുന്നു. സ്‌റ്റോൺ ക്ലാഡിങ്, റൂഫിൽ ഫണ്ടർമാക്സ് പാനൽ എന്നിവ പുറംകാഴ്ച ആകർഷകമാക്കുന്നു. നീളംകുറഞ്ഞു വീതിയിലുള്ള മുറ്റം ബാംഗ്ലൂർ സ്‌റ്റോൺ വിരിച്ചു

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2750 ചതുരശ്രയടിയാണ് വിസ്തീർണം. മൊത്തത്തിൽ വൈറ്റ് തീമിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. ഇത് പോസിറ്റീവ് ഫീൽ പ്രദാനംചെയ്യുന്നു. വുഡൻ എലമെന്റുകൾ ഇന്റീരിയറിൽ ധാരാളമുണ്ട്. പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ഫർണിഷിങ്.

ആറുപേർക്കിരിക്കാവുന്ന വളരെ ഒതുക്കമുള്ള ഡൈനിങ് ടേബിൾ സെറ്റാണ് ഇവിടെ. കിച്ചനിൽനിന്ന് ഡൈനിങ് വ്യൂ ലഭിക്കാൻ വൃത്താകൃതിയിൽ ഷെൽഫും വേർതിരിച്ചു.

ബ്ലാക് -വൈറ്റ് കളർ തീമിലാണ് മോഡേൺ കിച്ചൻ. പ്ലൈവുഡ്+അക്രിലിക് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി കോർട്യാർഡിലേക്കിറങ്ങാം. പാറ്റിയോ മറ്റൊരു ഹൈലൈറ്റാണ്. ഇവിടെ വെർട്ടിക്കൽ ഗാർഡനുണ്ട്. ഗ്ലാസ് റൂഫിങ്ങും വുഡൻ ടൈലും ഇവിടം വേർതിരിക്കുന്നു.

സ്‌റ്റെയറിന്റെ താഴെ വാഷ് ഏരിയ ക്രമീകരിച്ച് സ്ഥലം ഉപയുക്തമാക്കി. വാഷ് ഏരിയയുടെ ഭിത്തിയിൽ മൊറോക്കൻ ഡിസൈനർ ടൈൽസ് വിരിച്ച് ഹൈലൈറ്റ് ചെയ്തു. വുഡ്+ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയറും കൈവരികളും. ഗോവണിയുടെ ആദ്യ ലാൻഡിങ് മനോഹരമായ ബേവിൻഡോയാക്കി മാറ്റി.

സുഖകരമായ വിശ്രമം ഉറപ്പുനൽകുംവിധം സ്വാസ്ഥ്യസുന്ദരമായാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. ഹെഡ്‌സൈഡ് ഭിത്തി പാനലിങ്, ടെക്സ്ചർ പെയിന്റ്, അപ്ഹോൾസ്റ്ററി ഫിനിഷിൽ അലങ്കരിച്ചു.

അപ്പർ ലിവിങ്ങിലെ താരം ബാക്ക് സപ്പോർട്ടുള്ള ആട്ടുകട്ടിലാണ്. ഇവിടെ ടിവി യൂണിറ്റുമുണ്ട്.

കെട്ടിലും മട്ടിലും ന്യൂജെൻ ശൈലി പിന്തുടരുമ്പോഴും സ്വാസ്ഥ്യസുന്ദരമായ അകത്തളങ്ങൾ ഒരുക്കാനായതാണ് ഈ വീടിനെ വ്യത്യസ്തമായ അനുഭവമാക്കുന്നത്.