അതിസുന്ദരം: വെറും 6 സെന്റിൽ വിശാലമായ വീട്

tropical-design-house-in-6-cent-kochi-hometour content-mm-mo-web-stories content-mm-mo-web-stories-homestyle 3isplu8hnqohb62s1herhebhj9 52905nu1h8ctbuu1ncjcc96hd1 content-mm-mo-web-stories-homestyle-2024

എറണാകുളം മാമംഗലത്താണ് ഡോക്ടർ ദമ്പതികളായ ശരത്-പ്രിയദർശിനി എന്നിവരുടെ വീട്

പുറമെ കേരളീയഛായയും ഉള്ളിൽ പുതിയകാല സൗകര്യങ്ങളും ഫലപ്രദമായി കൂട്ടിയിണക്കി. പലതട്ടുകളായി ചരിഞ്ഞ ഓടുവിരിച്ച മേൽക്കൂരയാണ് പുറംകാഴ്ച മനോഹരമാക്കുന്നത്.

മേൽക്കൂര നിരപ്പായി വാർത്ത് ഉയരം കൂട്ടി ട്രസ് ചെയ്ത് ഓടുവിരിച്ചതിനാൽ ഉള്ളിൽ ആറ്റിക് സ്‌പേസും ലഭിക്കുന്നു.

താഴത്തെ നിലകളിൽ ചൂടും കുറവാണ്. സ്ഥലപരിമിതിയെ അപ്രസക്തമാക്കിയാണ് വീടൊരുക്കിയത്.

വെറും 6 സെന്റിൽ ഒരുക്കിയ വീടിനകത്തേക്ക് പ്രവേശിച്ചാൽ വിശാലമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. 

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരുകിടപ്പുമുറി എന്നിവയാണ് താഴെയുള്ളത്.

മുകളിൽ മൂന്നു കിടപ്പുമുറികൾ, ബാത്റൂം, ബാൽക്കണി എന്നിവയുമുണ്ട്. 2800 ചതുരശ്രയടിയാണ് വിസ്തീർണം. 

ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു. ഫ്ലോറിങ്ങിലെ വൈവിധ്യം അകത്തളം മനോഹരമാക്കുന്നു. റസ്റ്റിക് ഫിനിഷുള്ള ടൈലുകളാണ് കോമൺ ഇടങ്ങളിൽ വിരിച്ചത്.

ഇടങ്ങളെ കണക്ട് ചെയ്യുന്ന ഇടനാഴികൾ മൊറോക്കൻ ഡിസൈനർ ടൈലുകൾ വിരിച്ച് ആകർഷകമാക്കി. ഫാമിലി ലിവിങ്ങിൽ ഭിത്തി വുഡൻ ഫിനിഷ് പാനലിങ് ചെയ്ത് ടിവി യൂണിറ്റ് വേർതിരിച്ചു. വശത്തായി ഫുൾ ലെങ്ത് ജാലകങ്ങളുണ്ട്.

പുതിയകാല സൗകര്യങ്ങൾ ഉൾപ്പെടുത്തിയ ഒതുങ്ങിയ കിച്ചൻ ഒരുക്കി. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്. 

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിലൊരുക്കി. മുകളിലെ മൂന്ന് കിടപ്പുമുറികളിലും വുഡൻ ഫ്ളോറിങ് ചെയ്തു. ഹെഡ്‌സൈഡ് ഭിത്തി ഹൈലൈറ്റ് ചെയ്ത് വേർതിരിവേകി.

മുകളിലെ കിടപ്പുമുറിയിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ബാൽക്കണിയിലേക്കിറങ്ങാം. സുരക്ഷയ്ക്കായി ഇവിടെ ടെറാക്കോട്ട ജാളി ഭിത്തിയുമുണ്ട്.

മേൽക്കൂരയിൽ ഓൺ ഗ്രിഡ് സോളർ പ്ലാന്റ് ഒരുക്കിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന വൈദ്യുതി ബിൽ മാത്രമേ വരുന്നുള്ളൂ.