ഗിഫ്റ്റ് തിലാപ്പിയ ഹാച്ചറിയില്‍ സംഭവിക്കുന്നത്‌

https-www-manoramaonline-com-web-stories-karshakasree fv8v4jkvt0l6137qbctb876ib web-stories 1veq05e9v2pm7fg672fc0taubt

മുട്ട ശേഖരണം

മാതൃ മത്സ്യത്തിൽനിന്ന് മുട്ടകൾ ശേഖരിക്കുന്നു.

മുട്ടകൾ അണുവിമുക്തമാക്കുന്നു

ഹാച്ചറിയിൽ എത്തിക്കുന്ന മുട്ടകൾ ശുദ്ധജലത്തിലും പിന്നീട് ഉപ്പുജലത്തിലും കഴുകി അണുവിമുക്തമാക്കും.

മുട്ടകളുടെ എണ്ണം

വൃത്തിയാക്കിയ മുട്ടകൾ എത്ര മില്ലി ഉണ്ടാകും എന്ന് കണക്കാക്കിയാണ് എണ്ണം തിട്ടപ്പെടുത്തുക

ഹാച്ചിങ് ജാറിലേക്ക്

വൃത്തിയാക്കിയ മുട്ടകൾ ഹാച്ചിങ് ജാറിലേക്ക് നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞ് തനിയെ നീന്തുന്നതു വരെ, ഏകദേശം നാലു ദിവസം കുഞ്ഞുങ്ങൾ ഇവിടെയായിരിക്കും.

നഴ്സറി ടാങ്കുകളിലേക്ക്

തനിയെ നീന്തിത്തുടങ്ങുന്ന കുഞ്ഞുങ്ങളെ നഴ്സറി ടാങ്കിലേക്ക് മാറ്റുന്നു. 21 ദിവസം ഹോർമോൺ അടങ്ങിയ തീറ്റ നൽകുന്നത് ഇവിടെയാണ്. അതിനുശേഷം വിൽപന

വിൽപന

21 ദിവസത്തെ ഹോർമോൺ ഭക്ഷണവും അതിനുശേഷം ഒരാഴ്ചയോളമുള്ള പരിചരണം കഴിഞ്ഞാണ് ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങൾ കർഷകരിലേക്ക് എത്തുക.