ഇത്തിരിസ്ഥലത്ത് വളര്‍ത്താന്‍ ഇത്തിരിക്കുഞ്ഞന്‍ ഹാംസ്റ്ററുകള്‍

ufgvabpc4t0nu6smkfa6e7jhi https-www-manoramaonline-com-web-stories-karshakasree web-stories 1tcne13et2h28fa362b9rd2git

സവിശേഷതകളേറെ

ഓമനത്തം തുളുമ്പുന്ന മുഖം, കൈക്കുള്ളിലൊതുങ്ങുന്ന വലുപ്പം, കുറഞ്ഞ സ്ഥലം, കുറഞ്ഞ പരിപാലനച്ചെലവ്

വേണം കളിക്കോപ്പുകൾ

പെറ്റ് ആയി വളര്‍ത്തുമ്പോള്‍ കളിക്കോപ്പുകള്‍ (എക്സര്‍സൈസിങ് വീല്‍, ടണല്‍, ക്ലൈമ്പിങ്, ഹൈഡിങ്) ഒരുക്കിയ കൂടുകൾ‌ നന്ന്

ഗ്ലാസ് ടാങ്കുകൾ

വളരെ ചെറിയ ജീവിയായതിനാലും ജനിക്കുമ്പോള്‍ തീരെ ചെറുതായതിനാലും അക്വേറിയംപോലുള്ള ഗ്ലാസ് ടാങ്കുകളാണ് ഇവയെ വളർത്താൻ അനുയോജ്യം

ഭക്ഷണം സൂക്ഷിച്ചുവയ്ക്കും

ഭക്ഷണം സൂക്ഷിച്ചുവയ്ക്കുന്ന സ്വഭാവം ഹാംസ്റ്ററിനുള്ളതിനാല്‍ നിത്യവും കൂട് പരിശോധിച്ച് വൃത്തിയാക്കണം. അല്ലാത്തപക്ഷം മോശമായ ഭക്ഷണം കഴിച്ച് അസുഖങ്ങള്‍ പിടിപെടാം.

അമ്മ കുഞ്ഞുങ്ങളെ ഭക്ഷിച്ചേക്കാം

കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പില്ലെങ്കില്‍ അമ്മ കുഞ്ഞുങ്ങളെ തിന്നാനിടയുണ്ട്. ആഹാരത്തില്‍ മാംസ്യത്തിന്റെ കുറവുണ്ടെങ്കിലും കുഞ്ഞുങ്ങളെ അമ്മ ആഹാരമാക്കും