ടെററാണ് ടെറിയർ

content-mm-mo-web-stories 7no7d4gdbblvf9cr8gevfvc9de 7gc4u7vt93v89831pc9n8nj4eh content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 jack-russell-terrier-dog-breed-information

പേരുകേട്ട ശ്വാനരാജാക്കന്മാർ പകച്ചുനിൽക്കുന്ന സന്ദർഭങ്ങളിൽ ഭയമില്ലാതെ ഇടപെടുന്ന ഇത്തിരിക്കുഞ്ഞന്മാരാണ് ജാക്ക് റസ്സൽ ടെറിയർ.

ഇംഗ്ലണ്ടിൽ ഉരുത്തിരിഞ്ഞ ജാക്ക് റസൽ ടെറിയർ എന്ന ഈ ഇനത്തെ ടോയി ബ്രീഡ് എന്നതിലുപരി വാച്ച് ഡോഗ് ആയും ഗാർഡ് ഡോഗായും പരിഗണിക്കാം.

രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് ഇംഗ്ലണ്ടിൽ ഫോക്സ് ഹണ്ടിങ്ങിനുവേണ്ടി വികസിപ്പിച്ചെടുത്ത ബ്രീഡാണിത്.

ചുറുചുറുക്കും കരുതലും സ്നേഹവുമെല്ലാം ഈ ബ്രീഡിന്റെ മുഖമുദ്രയാണ്.

കുഞ്ഞന്മാരായതുകൊണ്ടുതന്നെ ആർക്കും അനായാസം കൈകാര്യം ചെയ്യാം, വളരെ കുറച്ച് ഭക്ഷണം മതി. എന്നാൽ, വ്യായാമം വേണം.

നീളം കുറഞ്ഞ രോമമായതിനാൽ ചർമരോഗങ്ങൾ നന്നേ കുറവ്. എങ്കിലും പരാദാക്രമണം ഉണ്ടാവാതിരിക്കാനുള്ള ശ്രദ്ധ വേണം.

വാലിന്റെ നീളം കുറയ്ക്കുന്ന ഡോക്കിങ് പ്രക്രിയ ജാക്ക് റസൽ ടെയിയറുകളിൽ സ്വീകരിക്കാറുണ്ട്. ചെറിയ ബ്രീഡ് ആയതുകൊണ്ടുതന്നെ കുറിയ വാലാണ് ഇക്കൂട്ടരുടെ സൗന്ദര്യം.