ബറാബ അഥവാ ഓസ്ട്രേലിയൻ ചെറി

https-www-manoramaonline-com-web-stories-karshakasree 5ua3s80vphnqmda2q77jkqpm1a 69fhn6048gdi3p038ejf0204i9 web-stories

ഓസ്ട്രേലിയയിൽനിന്ന് ഇന്ത്യയിലെത്തിയ പഴവർഗച്ചെടി.

ആറടി ഉയരത്തിൽ വളരുന്ന ചെറു സസ്യം. പച്ച നിറത്തിൽ ഇടതൂർന്ന ഇലകളുണ്ടാകും.

നാലാം വർഷം മുതൽ കായ് ഫലം നൽകും. ‌വീട്ടുവളപ്പുകൾക്ക് ഏറെ യോജിച്ചത്.

വെളുത്ത പൂക്കൾ നവംബർ മാസത്തോടെ വിരിയുന്നു. ഒരു ഞെട്ടിൽ തന്നെ രൂപപ്പെടുന്ന മൂന്ന് കായകൾ.

മൂപ്പെത്തിയ കായയ്ക്ക് മഞ്ഞ നിറമാണുള്ളത്. പുറം തൊലി നീക്കി ഉള്ളിലെ മാംസളായ ഭാഗം കഴിക്കാം.

വിത്തുകൾ നട്ട് പുതിയ തൈകൾ ഉൽപാദിപ്പിക്കാം. ഗ്രാഫ്റ്റിങ് വഴിയും പുതിയ തൈകൾ ഉൽപാദിപ്പിച്ചെടുക്കാം.

പക്ഷികളെ സ്നേഹിക്കുന്ന പ്രകൃതി സ്നേഹികൾ വീട്ടിൽ തീർച്ചയായും ഒരു ബറാബ നടണം.