ദൈവത്തിന്റെ സമ്മാനം അഥവാ സലൂകി

saluki-dog-breed-information content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 1ik5e8t174dq23lvqt66op3r4q 31ig2usbe5s6eut1fjd6ahijdp

5000 വർഷത്തിനു മുകളിലുള്ള പാരമ്പര്യം. ഈജിപ്ത്തിലെ ഫറവോമാർക്ക് പ്രിയപ്പെട്ട ഈ ഇനത്തിന് ഇത്രയും കാലം പിന്നിട്ടിട്ടും രൂപത്തിലും സ്വഭാവത്തിലും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

മിഡിൽ ഈസ്റ്റ്, ഈജിപ്ത് എന്നിവിടങ്ങളിലെ രാജകുടുംബങ്ങളിൽ പ്രധാനപ്പെട്ട സ്ഥാനം ഇപ്പോഴും ഇക്കൂട്ടർക്കുണ്ട്. കൂടാതെ മത്സരങ്ങൾക്കും ഇവരെ വ്യാപകമായി ഉപയോഗിക്കുന്നു.

കാറ്റുപോലെ വേഗവും സൂപ്പർമോഡൽ പോലെ മെലിഞ്ഞ ശരീരവും സ്വന്തം ആളുകളോട് വിധേയത്വവും ഉള്ളവരാണ്.

ചിട്ടകൾ പഠിക്കുക എന്നത് ഈ ഇനത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. വേട്ടനായ്ക്കളിൽ സൈറ്റ് ഹൗണ്ട് വിഭാഗത്തിൽപ്പെടുന്ന ഇക്കൂട്ടർക്ക് ഓടിക്കളിക്കാനും വ്യായാമത്തിനും മതിയായ സ്ഥലം നൽകണം.

ചെറിയ തലയും നീളമേറിയ മുഖവും മുടി ഇരുവശത്തേക്കും കെട്ടിയിട്ട രീതിയിലുള്ള നീളമേറിയരോമങ്ങൾ നിറഞ്ഞ ചെവികളും നീണ്ടു മെലിഞ്ഞ ശരീരവും ചൂലുപോലെ രോമാവൃതമായ വാലുകളും സലൂകികളുടെ പ്രത്യേകതയാണ്.

സലൂകിയുടെ ഇന്ത്യൻ വംശത്തിൽപ്പെട്ടതാണ് പശ്മി എന്ന ഇനം. രൂപത്തിലും ആകൃതിയിലും ഒട്ടേറെ സമാനതകൾ സലൂകിയിലും പശ്മിയിലും കാണാം.