വളർത്തുമത്സ്യങ്ങളിലെ സസ്യാഹാരപ്രേമി

https-www-manoramaonline-com-web-stories-karshakasree 7ksn5f1rtar0j9h5euitn865qv 39vhab28vfhcudvo7e1e06rs9g web-stories

ഗൗരാമി കുടുംബത്തിലെ ഏറ്റവും വലിയ ഇനമാണ് ജയന്റ് ഗൗരാമികൾ. പേരുപോലെതന്നെ ഭീമന്മാരാണ്.

സസ്യാഹാരപ്രിയർ. മറ്റു വളർത്തുമത്സ്യങ്ങളെ അപേക്ഷിച്ച് വളർച്ചാനിരക്ക് കുറവ്.

ഇണക്കി വളർത്താം. അക്വേറിയത്തിലും കുളങ്ങളിലും ഉടമയുടെ കയ്യിൽനിന്ന് തീറ്റ എടുക്കും. ഇൻഡോർ അക്വേറിയം ഉത്തമം.

4 വയസിൽ പ്രായപൂർത്തിയാകുന്ന ഇവർ ആയുർദൈർഘ്യം കൂടുതലുള്ള മത്സ്യയിനമാണ്. 30 വയസിനു മുകളിൽ പ്രായമുള്ള മത്സ്യങ്ങൾ കേരളത്തിൽ പലരുടെയും പക്കലുണ്ട്.

കേരളത്തിൽ പൊതുവെ നാല് ഇനങ്ങളാണുള്ളത്. ബ്ലാക്ക്, പിങ്ക്, ആൽബിനോ, റെഡ് ടെയിൽ എന്നിവയാണവ.

ശാന്ത സ്വഭാവമാണെങ്കിലും മറ്റു ഗൗരാമികളോട് അക്രമണ സ്വഭാവും കാണിക്കാറുണ്ട്. ആക്രമിച്ച് കൊന്നുകളയാനും മടിക്കില്ല.

കൂട് നിർമിച്ചാണ് മുട്ടയിടുക. ഉണങ്ങിയ പുല്ല്, കയർ, കരിയില തുടങ്ങിയവയെല്ലാം കൂട് നിർമാണത്തിന് ഉപയോഗിക്കും. മുട്ടയ്ക്ക് സുതാര്യമായ മഞ്ഞ നിറമാണ്. ബീജസങ്കലനം നടക്കാത്ത മുട്ടയ്ക്ക് തെളിഞ്ഞ മഞ്ഞ നിറമാണ്.