ആണ്ടില്‍ 12 മാസവും പൂവിടുന്ന 5 ചെടികൾ

content-mm-mo-web-stories 2al303pm9miqukgdraukr0eonh 5-flowers-that-bloom-all-year-round content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 3lpdtr0cs9fkqjqa1j6fdf3ru2

മുളകു ചെമ്പരത്തി

എല്ലാ ചെമ്പരത്തി ഇനങ്ങളും വര്‍ഷം മുഴുവൻ പൂവിടുമെങ്കിലും മുളകു ചെമ്പരത്തിക്ക് മറ്റിനങ്ങളെ അപേക്ഷിച്ച് രോഗ, കീടബാധ തീരെ കുറവാണ്.

മഞ്ഞക്കോളാമ്പി

കമ്പു കോതി നിർത്തിയാൽ ഉയരം കുറഞ്ഞ കുറ്റിച്ചെടിയായി വളർത്താവുന്ന ഇതിൽ പൂവൊഴിഞ്ഞിട്ട് നേരമില്ല.

റൺഗൂൺ ക്ലൈമ്പർ

നാട്ടിൻപുറങ്ങളിലെ വേലികളിൽ പൂവിടും വള്ളിച്ചെടിയായ കാട്ടുപുല്ലാനി അഥവാ കുലമറിച്ചിയുടെ നവീന സങ്കരയിനമായ റൺഗൂൺ ക്ലൈമ്പറിനാണ് ഉദ്യാനത്തിൽ പൂച്ചെടിയായി സ്ഥാനമുള്ളത്.

ഗാൾഫീമിയ

വിടർന്നു നിൽക്കുന്ന മഞ്ഞപ്പൂക്കൾക്കുള്ളിൽ ഓറഞ്ച് നിറത്തിൽ കേസരങ്ങളുമായി സുന്ദരിയായ ഗാൾഫീമിയ ഉദ്യാനത്തിൽ ഒറ്റയ്ക്കും പൂത്തടത്തിൽ കൂട്ടമായും വളര്‍ത്താം.

ഹെലിക്കോണിയ സെന്റ് വിൻസെന്റ് റെഡ്

മറ്റ് ഹെലിക്കോണിയ ഇനങ്ങളിൽനിന്നു വ്യത്യസ്തമായി ഈ ചെടിയിൽ എന്നും പൂക്കാലമാണ്. പൂക്കളാവട്ടെ, 2 - 3 ആഴ്ച കൊഴിയാതെ നിൽക്കും.