സ്നേഹത്തോടെ ആഫ്രിക്കൻ സ്നേഹപ്പക്ഷികൾ

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 5kq52k8cb6vhlom0s886o0u67k african-love-bird-verities 1fcjrqd3lhdk99qh1s7lhe3g78

ഇത്തിരിക്കുഞ്ഞന്മാരായ ബഡ്ജെറിഗാറുകൾ ലവ് ബേർഡ് എന്ന പേര് കൈവശപ്പെടുത്തിയെങ്കിലും ആഫ്രിക്കൻ എന്ന പ്രാരംഭ നാമത്തിന്റെ ബലത്തിൽ ശ്രദ്ധിക്കപ്പെട്ടവരാണ് ആഫ്രിക്കൻ ലവ് ബേർഡുകൾ.

അഗാപോണിസ് (Agapornis) ജനുസില്‍പ്പെടുന്ന ഒമ്പതിനങ്ങളാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിൽത്തന്നെ പ്രധാനമായും പീച്ച്‌ഫേസ്, മാസ്‌ക്ഡ്, ഫിഷര്‍ എന്നീ മൂന്നിനങ്ങളെ സാധാരണ വളർത്തിവരുന്നു.

പീച്ച് ഫേസ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

കണ്ണിനുചുറ്റും വലയം ഇല്ലാത്തവയും തലയില്‍ വെള്ള, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ഉള്ളവയുമായിരിക്കും. ഗ്രീന്‍ പീച്ച് ഫേസ്, ലൂട്ടിനോ പീച്ച് ഫേസ്, അക്വാ ബ്ലൂ പീച്ച്, ഡച്ച് ബ്ലൂ പീച്ച്, സിന്നമണ്‍ പീച്ച്, ഒലിവ് പീച്ച് എന്നിവ ഈ ഇനത്തിൽ പ്രചാരമുള്ളവയാണ്. ഇവയുടെ കൊക്ക് എപ്പോഴും മഞ്ഞകലര്‍ന്ന വെള്ള നിറത്തിലായിരിക്കും.

മാസ്‌ക്ഡ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നവയും താരതമ്യേന രോഗങ്ങള്‍ പിടിപെടാറില്ലാത്തതുമായ ഇനം. തിളങ്ങുന്ന പച്ചനിറത്തിലുള്ള ഉടലും കറുപ്പ് നിറത്തിലുള്ള തലയും ചുവന്ന ചുണ്ടുകളും കണ്ണില്‍ കട്ടിയുള്ള വെളുത്ത വളയവും ഉണ്ടാകും. പീച്ച് ഫേസിനെ അപേക്ഷിച്ച് ബ്ലാക്ക് മാസ്‌കിനു വലുപ്പം കുറവാണ്.

ഫിഷര്‍ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

ഇവയ്ക്ക് മാസ്‌കുകളുമായി പ്രകടമായ മാറ്റങ്ങളില്ല. എന്നാല്‍, ഫിഷറുകളുടെ തലയുടെ നിറം ചുവപ്പുകലര്‍ന്ന ഓറഞ്ച് ആയിരിക്കും. മാത്രമല്ല നെഞ്ചിന്റെ ഭാഗത്ത് ഓറഞ്ചുകലര്‍ന്ന മഞ്ഞനിറവും ഉണ്ടാകും.