പാലുൽപാദനത്തിൽ മുൻപിലുള്ള 5 ചില ഇന്ത്യൻ ജനുസ് പശുക്കൾ

https-www-manoramaonline-com-web-stories-karshakasree 6pij6uqvevh9lb30s9e8mgp031 7pi1pjcvla521g5hbeh08dcr16 web-stories

ഗിർ

ഗുജറാത്തിലെ ഗിർ വനത്തിൽ ഉരുത്തിരിഞ്ഞു. അർധചന്ദ്രന്റെ രൂപത്തിൽ വളഞ്ഞ കൊമ്പുകൾ, വരൾച്ചയെ പ്രതിരോധിക്കാനുള്ള ശേഷി, ഉയർന്ന രോഗപ്രതിരോധശേഷി എന്നിവ പ്രത്യേകതകൾ. ഒരു കറവക്കാലത്ത് ശരാശരി 1200–1800 കിലോഗ്രാം പാൽ.

സഹിവാൾ

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മോണ്ട്ഗോമറി ജില്ലയിലെ സാഹിവാൾ പ്രദേശത്ത് ഉരുത്തിരിഞ്ഞ ഇനം. ഒരു കറവക്കാലത്ത് ശരാശരി 1400–2500 കിലോഗ്രാം പാൽ.

റെഡ് സിന്ധി

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഉരുത്തിരിഞ്ഞു. ഒരു കറവക്കാലത്ത് ശരാശരി 1100–2600 കിലോഗ്രാം പാൽ.

റാത്തി

രാജസ്ഥാനിൽനിന്നുള്ള ഇനം. സഹിവാൾ, റെഡ് സിന്ധി, താർപാർക്കർ, ധാന്നി എന്നീ ഇനങ്ങളുടെ സങ്കരമെന്ന് കരുതുന്നു. ശരാശരി 1560 കിലോ പാൽ.

ഓങ്കോൾ

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽനിന്നുള്ള ഇനം. ശരാശരി പാലുൽപാദനം 1000 കിലോ.