പ്രശ്നക്കാരായ റോട്ട്‌വെയ്‌ലറുകൾ: കുറ്റക്കാർ ഉടമയോ നായ്ക്കളോ?

rottweiler-dog-breed-care content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 7acunfa9dh3mfj207g70oescd6 4411vitcrhhmb5v79qsphls74v

പേടിയോടെ മാത്രമേ പലർക്കും റോട്ട് വെയ്‌ലർ നായ്ക്കളെ കാണാൻ കഴിയൂ. പലപ്പോഴും വാർത്തകളിൽ നിറയുന്ന ഈ ഇനം കൃത്യമായി പരിചരിച്ചാൽ പാവങ്ങളാണ്.

നായ്ക്കളുടെ സ്വഭാവരൂപീകരണം എന്നുള്ളത് ഉടമ അവയെ എങ്ങനെ വളർത്തുന്നതിനെ ആശ്രയിച്ചിരിക്കും. അതായത്, നല്ല കുട്ടിയായും വളർത്താം ചീത്ത കുട്ടിയായും വളർത്താം.

പരിശീലനം നൽകി വേണം വളർത്താൻ. പരിശീലനം എന്നാൽ തീയിലൂടെ നടക്കാനും പൊലീസ് നായ്ക്കളെപ്പോലെ പെരുമാറാനും പഠിപ്പിക്കലല്ല, മറിച്ച് ഉടമയോടു നല്ല ബന്ധം പാലിക്കുന്നതുവഴി കാര്യങ്ങൾ മനസിലാക്കാൻ പ്രാപ്തമാക്കുകയാണ്.

നായ്ക്കളെ പേടിപ്പെടുത്തിയോ അടിച്ചോ വേദനിപ്പിച്ചോ പഠിപ്പിക്കാമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. ഇത്തരം നായ്ക്കൾ ഏതെങ്കിലും സാഹചര്യത്തിൽ ആക്രമണകാരികളായി മാറാനിടയുണ്ട്.

തന്റെ ജീവിത സാഹചര്യത്തിനും സൗകര്യങ്ങൾക്കും ഉതകുന്നതാണോ താൻ വാങ്ങുന്ന നായ എന്ന് ഓരോ ഉടമയും ശ്രദ്ധിക്കണം. വലിയ ജനുസുകൾക്കു വ്യായാമത്തിനും മറ്റുമായി കൂടുതൽ സ്ഥലം വേണം. മറ്റുള്ളവർക്ക് ശല്യമില്ലാതെ ഇവയെ വളർത്താൻ വീടിനു ചുറ്റുമതിലും മറ്റും വേണം. ചിത്രങ്ങൾ: ഡെന്നി ഡാനിയൽ ഉടമ: ബോബി ജേക്കബ്