ചെറു സംരംഭത്തിന് റജിസ്ട്രേഷന്‍ മതി

content-mm-mo-web-stories small-business-registration content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 3l085891ea3ilqpbavvab0hg53 oefcjabd394bn102ikjl6bta6

ഉൽപന്നം വീട്ടിലുണ്ടാക്കുന്നതായാലും കടയിൽ/നിർമാണ യൂണിറ്റിലുണ്ടാക്കുന്നതായാലും അതു വിൽക്കുന്നതിന് FSSAI റജിസ്ട്രേഷൻ/ലൈസൻസ് വേണം.

12 ലക്ഷം രൂപയിൽ താഴെയാണ് വിറ്റുവരവെങ്കിൽ റജിസ്ട്രേഷൻ മതി. വിറ്റുവരവ് കൂടുതലാണെങ്കിൽ FSSAI ലൈസൻസ് വേണ്ടിവരും.

റജിസ്ട്രേഷൻ നേടുന്ന തിന് ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അടുത്തുള്ള അക്ഷയകേന്ദ്രവുമായി ബന്ധപ്പെടുക. 2/ 5വർഷത്തേക്ക് ഒന്നിച്ചു റജിസ്ട്രേഷൻ ലഭിക്കും. ഒരു വർഷത്തേക്കു ഫീസ്100 രൂപ.

ലീഗൽ മെട്രോളജി ലൈസൻസ് അഥവാ പായ്ക്കിങ് ലൈസൻസാണ് ഇനി വേണ്ടത്. ഉൽപന്നത്തിന്റെ അളവ് കണക്കാക്കുന്ന മെഷീനുകൾക്കു കൃത്യതയുണ്ടാവണം. നിശ്ചിത ഇടവേളകളിൽ ഇതു പുതുക്കി മെഷീനിന്റെ കാര്യക്ഷമത ഉറപ്പു വരുത്തണം. ലീഗൽ മെട്രോളജി ലൈസൻസിന് 750 രൂപയാണു ഫീസ്.

ഗാർഹിക സംരംഭങ്ങള്‍ ഉൽപന്നം കടകളിൽ വിറ്റഴിക്കുന്നുണ്ടെങ്കിൽ ലൈസൻസ് എടുക്കേണ്ടതുണ്ട്.