ഒരു സ്ട്രോയും പശുക്കളുടെ ഗർഭവും

https-www-manoramaonline-com-web-stories-karshakasree 7isihhfop85akip7nld1vd67s4 web-stories 71l8ong0vi6m0a5rbrcolsdl6k

ക്ഷീരകർഷകർക്കിടയിലെ പ്രധാന സംശയങ്ങളാണല്ലോ കുത്തിവെപ്പിന് ഉപയോഗിക്കുന്ന ബീജം മികച്ചതാണോ, അവ ഏതിനത്തിൽ പെട്ടതാണ്, ഏത് ഇനമാണ് മികച്ചത് എന്നൊക്കെ. കൃത്രിമ ബീജാധാനത്തിനുപയോഗിക്കുന്ന ബീജ മാത്രാ സ്‌ട്രോ ശ്രദ്ധാപൂർവം വായിച്ചു നോക്കിയാൽത്തന്നെ ഇവയിൽ പലതിനുമുള്ള ഉത്തരങ്ങൾ നമുക്ക് ലഭിക്കുമെന്നതാണ് വാസ്തവം.

വിത്തുകാളയെ തിരഞ്ഞെടുക്കൽ

ജനിതക പഠനങ്ങളിലൂടെ ഗുണനിലവാരവും മികച്ച വർഗഗുണങ്ങളുമുള്ള കാളകളെയാണ് ബീജം ശേഖരിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ബുൾ സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത്. വർഷങ്ങളോളം ഇവയുടെ ബീജം പല ഭാഗങ്ങളിലും കൃത്രിമ ബീജാധാനത്തിനായി ഉപയോഗിക്കുമെന്നാൽ തന്നെ എന്തെങ്കിലും ന്യൂനതകളോ അസുഖങ്ങളോ ഉള്ള കാളകളെ ഒരിക്കലും ബീജ ശേഖരണത്തിനായി ഉപയോഗിക്കാറില്ല.

ബീജ ശേഖരണം

കൃത്രിമ യോനീനാളം സൃഷ്ടിച്ചാണ് ബീജം ശേഖരിക്കാറുള്ളത്. തിരഞ്ഞെടുക്കപ്പെട്ട മികച്ച കാളകളിൽനിന്ന് കൃത്യമായ ഇടവേളകളിൽ ബീജശേഖരണം നടത്തും. യോനീനാളത്തിന് സമാനമായ ഊഷ്മാവും മർദ്ദവും കൃത്രിമമായി നൽകിയാണ് സ്ഖലനം നടത്തിക്കുക. ശേഷം ശുക്ലം നേർപ്പിച്ചു സംഭരിച്ചുവയ്ക്കും.

ശുക്ലം നേർപ്പിക്കൽ

ബുൾ സ്റ്റേഷനുകളിലെ ശുക്ലം അതേപോലെ കൃത്രിമ ബീജാധാനത്തിനായി സാധാരണ ഗതിയിൽ ഉപയോഗിക്കാറില്ല. ശേഖരിച്ച ശേഷം അവയുടെ ഗുണഗണങ്ങൾ വിശകലനം ചെയ്യുന്നതിനായി മോട്ടിലിറ്റി, മാസ് ആക്ടിവിറ്റി മുതലായ വിവിധ പരിശോധനകൾക്ക് വിധേയമാക്കും.

ബീജം പായ്ക്കിങ്‌

സ്‌ട്രോകളിലാണ് ശുക്ലം സൂക്ഷിച്ചുവയ്ക്കാറുള്ളത്. ഫ്രഞ്ച് സ്‌ട്രോ, ജർമൻ സ്‌ട്രോ എന്നീ രണ്ടു തരം പ്ലാസ്റ്റിക് സ്‌ട്രോകളാണ് നിലവിൽ ഉപയോഗിക്കുന്നത്. നേർപ്പിച്ച ശുക്ലം 0.25 മില്ലി, 0.5 മില്ലി എന്നീ അളവുകളിലാണ് സ്‌ട്രോകളിൽ വരുന്നത്. ഒരു കുത്തിവയ്പ്പിന് ഒരു സ്‌ട്രോ മാത്രമേ ആവശ്യമുള്ളൂ.

സ്‌ട്രോയിൽനിന്ന് എന്തെല്ലാം അറിയാം?

ഹോൾസ്റ്റയ്ൻ വിഭാഗത്തിന് പിങ്ക് അല്ലെങ്കിൽ റോസ്, ജേഴ്സിക്ക് മഞ്ഞ, നാടൻ ഇനങ്ങൾക്ക് ഓറഞ്ച് എന്ന രീതിയിലാണ് സ്‌ട്രോകളുടെ കളർ കോഡ്. സങ്കരയിനം പശുക്കളുടെ സ്‌ട്രോയുടെ നിറവും വ്യത്യസ്തമാണ്. നിറം കൂടാതെ തന്നെ വിത്തു കാളയുടെ നമ്പർ, ഇനം, ബീജം ശേഖരിച്ച തീയതി, ബാച്ച് നമ്പർ, സ്‌ട്രോ പായ്ക്ക് ചെയ്യുന്ന സംഘടനയുടെ വിവരങ്ങൾ എന്നിവയും സ്‌ട്രോയിൽ ലഭ്യമാണ്.