മുയലുകളോട് കൂട്ടുകൂടാം, ഇനമറിഞ്ഞ്

https-www-manoramaonline-com-web-stories-karshakasree 7q1501iv099oei1ddlgffkd389 71jr4rr1dha63sh8rs76pn542t web-stories

ഏതൊക്കെ ഇനം മുയലുകളാണ് കേരളത്തിൽ ലഭ്യമായിട്ടുള്ളതെന്ന് പലർക്കും അറിയില്ല. ബ്രോയിലർ മുയൽ എന്നും നാടൻ മുയലെന്നും പറയാതെ മുയലുകളെ ഇനം തിരിച്ച് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. സത്യത്തിൽ ഇപ്പോൾ കേരളത്തിൽ വളർത്തിവരുന്ന വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, സോവിയറ്റ് ചിഞ്ചില, ന്യൂസിലൻഡ് വൈറ്റ് എന്നീ ഇനങ്ങളും അവയുടെ ക്രോസ് ബ്രീഡുകളും ബ്രോയിലർ ഇനത്തിൽപ്പെടുന്നതാണ്.

ന്യൂസിലന്‍ഡ് വൈറ്റ്

1912ല്‍ ന്യൂസിലന്‍ഡില്‍നിന്ന് അമേരിക്കയില്‍ എത്തിച്ച ന്യൂസിലന്‍ഡ് റെഡ് എന്ന ഇനം മുയലിനെ ഫ്‌ളെമിഷ് ജയന്റ്, അമേരിക്കന്‍ വൈറ്റ്, അങ്കോറ ഇനങ്ങളുമായി ക്രോസ് ബ്രീഡ് ചെയ്ത് വികസിപ്പിച്ചു. വെളുത്ത രോമങ്ങള്‍, ചുവന്ന കണ്ണുകള്‍ എന്നിവ പ്രത്യേതകള്‍.

സോവിയറ്റ് ചിഞ്ചില

സോവിയറ്റ് യൂണിയനില്‍ ഉത്ഭവം. ചാര നിറം (കറുപ്പും വെളുപ്പും ചേര്‍ന്ന് ഏകദേശം നീല നിറത്തിനു സമം). കറുത്ത കണ്ണുകള്‍.

വൈറ്റ് ജയന്റ്

സോവിയറ്റ് യൂണിയനില്‍ ഉത്ഭവം. വെള്ള നിറം, ചുവന്ന കണ്ണുകള്‍. ന്യൂസിലന്‍ഡ് വൈറ്റിനോട് സാമ്യമുണ്ടെങ്കിലും ന്യൂസിലന്‍ഡ് വൈറ്റിനെ അപേക്ഷിച്ച് വൈറ്റ് ജയന്റിന് ശരീരവലുപ്പം കൂടുതലും പിന്‍കാലുകള്‍ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും.

ഗ്രേ ജയന്റ്

സോവിയറ്റ് യൂണിയന്‍ ഉത്ഭവം. ചാര നിറം.