മരമുന്തിരി: മരത്തെ പൊതിയുന്ന മധുരം

content-mm-mo-web-stories 505u304jrlr91c0ljrjis7nih9 jabotikaba-fruit-tree-plants-new-house-plant 6ov93atoqesp1lajkhifjfu1o7 content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022

ജബോട്ടിക്കാബ അഥവാ ബ്രസീലിയൻ ഗ്രേപ്ട്രീ. മലയാളികൾ മരമുന്തിരിയെന്നും വിളിക്കും. പ്ലിനിയ കോളിഫ്ലോറ എന്നാണ് ശാസ്ത്രനാമം. മിർട്ടേസിയേ സസ്യകുടുംബം.

മധുരവും പുളിയും കലർന്ന സ്വാദും ഇരുണ്ട പർപ്പിൾ നിറവുമൊക്കെയായി തടിയോടു ചേർന്നുണ്ടാകുന്ന പഴം നേരിട്ടു കഴിക്കുന്നതിനും ജാം, സിറപ്പ്, വൈൻ, ടാർട് എന്നിവയുണ്ടാക്കുന്നതിനും യോജ്യം. പഴങ്ങൾക്ക് സൂക്ഷിപ്പുകാലം കുറവാണെന്ന ദോഷമുണ്ട്.

സാവധാനം വളരുന്ന വൃക്ഷമാണെങ്കിലും കമ്പു കോതിയില്ലെങ്കിൽ 45 അടി വരെ ഉയരത്തിലെത്തും. ഈർപ്പമേറിയതും നേരിയ അമ്ലതയുള്ളതുമായ മണ്ണാണ് പഥ്യം. അനുകൂല സാഹചര്യങ്ങളിൽ വർഷം മുഴുവൻ ഫലം നൽകാറുണ്ട്.

പുറംതൊലിക്കുള്ളിലെ മധുരമേറിയ പൾപ്പിന്റെ മധ്യത്തിൽ 3–4 കുരുവുണ്ടാകും. ഈ വിത്തുകൾ പഴത്തി ൽനിന്നു പുറത്തെടുത്താൽ ഏതാനും ദിവസങ്ങൾക്കകം പാകിയില്ലെങ്കിൽ കിളിര്‍പ്പുശേഷി നഷ്ടപ്പെടും.

വളർച്ചനിരക്ക് കുറവായതിനാൽ ബോൺസായ് മരമായി സംരക്ഷിക്കാൻ നന്ന്.