പടിക്കലെത്തും തൈകൾ പാഴ്സലായി, പാഴാകാതെ

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 1tjlq0ans6t3oa6dfd1d8pk18t village-agro-vegetable-seedlings-nursery enjqc9if1270ucgk09kurprrh

കേരളത്തിലെവിടെയും നിലവാരമുള്ള പച്ചക്കറിത്തൈകൾ കൊറിയറായും സ്വന്തം ശൃംഖലയിലൂടെയും വീട്ടുപടിക്കൽ എത്തിക്കുകയാണ് വില്ലേജ് അഗ്രോ. അടുക്കളത്തോട്ടമൊരുക്കുന്നവർക്ക് അനുഗ്രഹമായ ഈ സംരംഭത്തിന് 7 വർഷത്തെ സേവനചരിത്രമുണ്ട്.

Image Credit: Russel Shahul

തൈകളാവശ്യമുള്ളവർ വാട്സാപ് സന്ദേശമയയ്ക്കുകയേ വേണ്ടൂ. ലഭ്യമായ തൈകളുടെ ഇനവും വിലയും രേഖപ്പെടുത്തിയ മറുപടി സന്ദേശം ലഭിക്കും. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമുള്ള തൈകൾ വാട്സാപ്പിലൂടെ തന്നെ ഓർഡർ ചെയ്യാം.

കൊറിയർ ചാർജുൾപ്പെടെയുള്ള തുക യുപിഐ / അക്കൗണ്ട് ട്രാൻസ്ഫർ മാർഗങ്ങളിലൂടെ അയ യ്ക്കുകയും വേണം. മൂന്നു ദിവസത്തിനകം ആരോഗ്യമുള്ള തൈകൾ വീട്ടിലെത്തിയിരിക്കും. വലിയ വില നൽകേണ്ടിവരുമെന്ന ആശങ്ക വേണ്ട. ശരാശരി 3–5 രൂപ മാത്രമാണ് തൈകളുടെ വില.

പുത്തനാശയങ്ങൾക്കായുള്ള അന്വേഷണമാണ് മറ്റു മേഖലകളിൽനിന്ന് നടീൽവസ്തുക്കളുടെ ബിസിന സിലേക്ക് തൃശൂർ പറപ്പൂർ സ്വദേശി സിജോ ലൂയിസിനെ വില്ലേജ് അഗ്രോ എന്ന സംരംഭത്തിലേക്ക് എത്തിച്ചത്. തുടക്കം വിത്തുവിതരണമായിരുന്നു. ദിവസങ്ങൾ പിന്നിടുമ്പോൾ വിത്തുകളുടെ അങ്കുരണശേഷി സംബന്ധിച്ച പരാതി ഏറിയതിനാൽ അത് അവസാനിപ്പിച്ചു.

ബെംഗളൂരുവിലെ 3 ഉൽപാദന യൂണിറ്റുകളിലും തൃശൂർ വെള്ളറക്കാട്ടിലെ സെൻട്രൽ ഹബിലുമായി ദിവസം 5 ലക്ഷം തൈകൾ ഉൽപാദിപ്പിച്ചു കയറ്റി അയയ്ക്കാമെന്ന ആത്മവിശ്വാസം സിജോയ്ക്കുണ്ട്. ഓരോ മാസവും 70 ലക്ഷം തൈകളാണ് ഇപ്പോൾ കർഷകരും വീട്ടമ്മമാരും ചേർന്ന് വാങ്ങുന്നത്.