എണ്ണക്കറുപ്പോടെ തിളങ്ങുന്ന മേനി, 2000 കിലോ തൂക്കം

6gqf3k3otlmgm94s2geas3jrq https-www-manoramaonline-com-web-stories-karshakasree web-stories 11qmpvtvri8dab457f5o39bcph

അംഗദ് ഗൗതം ഗത്തോലി എന്ന നീണ്ട പേരു കേൾക്കുമ്പോൾ വടക്കേ ഇന്ത്യയിലെ ഏതോ ഗുസ്തി താരത്തെ ഓര്‍മ വരും, അല്ലേ?. എന്നാലിവന്‍ എറണാകുളം ജില്ലയിൽ കലൂർക്കാട് തഴുവംകുന്ന് വട്ടപ്പറമ്പിൽ ജോഷി സിറിയക്കിന്റെ അരുമപ്പോത്താണ്.

ഗുസ്തി താരത്തെപ്പോലെ എണ്ണമിനുപ്പുള്ള മേനിയും ശരീര വടിവുമുള്ള അംഗദിനെ ഹരിയാനയിൽനിന്ന് ജോഷി നേരിട്ടു വാങ്ങിയതാണ്. നാലര വയസ്സായ അംഗദിന്റെ തൂക്കം 2000 കിലോയ്ക്ക് അടുത്തുവരും.

കേരളത്തിൽ നടന്ന പോത്തു പ്രദർശനത്തിലെ ചാംപ്യൻ. ഹരിയാനയിലോ പഞ്ചാബിലോ ആയിരുന്നുവെങ്കിൽ അംഗദിന്റെ ബീജത്തിനായി സെമൻ ബാങ്കുകൾ ക്യു നിന്നേനെ.

ശരീരസൗന്ദര്യ മത്സരങ്ങൾ വന്നാൽ പങ്കെടുക്കുക, നല്ല പോഷകഭ ക്ഷണം കഴിച്ച് വിശ്രമിക്കുക എന്നല്ലാതെ കേരളത്തിൽ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. വംശഗുണത്തിന്റെ പെഡിഗ്രി സാക്ഷ്യപത്രമുള്ള എം 29 മുറയാണ് ജോഷിയുടെ പക്കലുള്ള മറ്റൊരു താരം.