കുതിരകളും വീട്ടുമുറ്റത്തേക്ക്

504auou5msqcjr70ms4o66obpa https-www-manoramaonline-com-web-stories-karshakasree web-stories 6a5co89mgml3gameg9lrqlsbca

കുതിരകളെ വിൽക്കാനും കുതിരസവാരി പഠിപ്പിക്കാനുമെല്ലാം നമ്മുടെ കൊച്ചു കേരളത്തിൽ അവസരമുണ്ട്

Image Credit: Agin K Paul

ഇന്ത്യയിൽ പത്തോളം കുതിരയിനങ്ങളുണ്ട്. അതിൽത്തന്നെ പ്രധാനമായും മാർവാരി, കത്തേവാരി ഇനങ്ങളാണ് ഏവർക്കും സുപരിചിതം.

കേരളത്തിൽ ജനപ്രീതിയുള്ള പ്രധാന ഇനങ്ങളും ഇവതന്നെ. ചെറിയ ഇനമായ പോണിക്കും ആരാധകരേറെ.

മാർവാരി

രാജസ്ഥാനിലെ ജോഥ്പുരിൽനിന്നുള്ള ഇനം. ആരോടും അടുപ്പം കാണിക്കുന്ന പ്രകൃതം.അതുപോലെതന്നെ സവാരി ചെയ്യാനും മത്സരങ്ങൾക്കും അനുയോജ്യം. ഉയരവും വലുപ്പവും കൂടുതൽ. ശരാശരി 150 സെ.മീ. ആണ് ഉയരം.

കത്തേവാരി

ഗുജറാത്തിൽനിന്നുള്ള ഇനം. മാർവാരി ഇനത്തോട് രൂപസാദൃശ്യമുണ്ടെങ്കിലും അത്രതന്നെ വലുപ്പമില്ല.അതുപോലെതന്നെ പരിപാലനച്ചെലവ് കുറവും ഏതു കാലാവസ്ഥയോടും അതിവേഗം പൊരുത്തപ്പെടുകയും ചെയ്യും. സവാരിക്കും മത്സരങ്ങൾക്കും അനുയോജ്യമെങ്കിലും സിംഗിൾ മാസ്റ്റർ സ്വഭാവം പലപ്പോഴും ന്യൂനതയാകാറുണ്ട്.

പോണി

കുതിരകളിലെ ഉയരം കുറഞ്ഞ ഇനം. മുഖത്തേക്ക് നീണ്ടുവളർന്ന മുടിയാണ് പ്രധാന ആകർഷണം. കുട്ടികൾക്കുപോലും കൈകാര്യം ചെയ്യാൻ കഴിയുന്ന ഇനമാണ്. സവാരിക്കും അനുയോജ്യം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/karshakasree.html