തക്കാളി പച്ചക്കറിയോ അതോ പഴമോ?

content-mm-mo-web-stories 5pg8kn62uaq4fivnqk1irvu0nt content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 is-a-tomato-a-fruit-or-a-vegetable 2su8nuc82t18m6a0fbf65jvfhh

തക്കാളി പഴമോ പച്ചക്കറിയോ? മമ്മൂട്ടി നായകനായ പുഴു എന്ന സിനിമ കണ്ട പലരെയും ആശയക്കുഴപ്പത്തിലാക്കിയ ചോദ്യമാണിത്.

പഴമാണെന്നു മകൻ പറയുമ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നു പച്ചക്കറിയാണെന്ന്. ശരിയുത്തരം തേടി ഗൂഗിൾ ചെയ്യുമ്പോൾ ലഭിക്കുന്നത് പഴമാണെന്ന മറുപടിയും.

തക്കാളി ശരിക്കും പഴമാണ്. പക്ഷേ, പച്ചക്കറികളുടെ കൂട്ടത്തിലാണ് ഉപയോഗമെന്നതുകൊണ്ട് തക്കാളിയെ പച്ചക്കറിയായിട്ടാണ് പലരും കണക്കാക്കിയിരുന്നത്.

പഴുത്തതാണു പഴം. പച്ചയായി ഉപയോഗിക്കുന്നത് പച്ചക്കറിയും.

തക്കാളി പഴുത്തിട്ടല്ലേ നാം ഉപയോഗിക്കുന്നത്. പഴുത്ത്, മാംസളമായ ചുവന്ന തക്കാളി.

കൂടെയുള്ള വെണ്ടയും മുരിങ്ങയും കൈപ്പയ്ക്കയും പയറുമെല്ലാം പച്ചയായിട്ടാണ് ഉപയോഗം. ഇപ്പോൾ മനസ്സിലായില്ലേ തക്കാളി പഴമാണെന്ന്.