വീട്ടിൽ വളർത്താവുന്ന സ്വാദുള്ള മത്സ്യങ്ങൾ

6f87i6nmgm2g1c2j55tsc9m434-list mo-agriculture-giantgourami 5o6ijc4o8rtsr29jdgm5aai51a-list mo-agriculture-karshakasree 2m3ler5qh98p9k7h2d8d4tnb9m mo-agriculture-tilapia mo-agriculture-fishfarming

ഒരിടവേളയ്ക്കുശഷം മലയാളികളുടെ ആരോഗ്യത്തിനുതന്നെ ഭീഷണിയാകുന്ന വിധത്തിലുള്ള മത്സ്യവിൽപനയ്ക്കെതിരേ നടപടികൾ വലിയ തോതിൽ നടക്കുന്നു. വിൽപനയ്ക്കായി എത്തിച്ച കടൽ മത്സ്യങ്ങളിൽ എല്ലാംതന്നെയും ചീഞ്ഞതും പുഴു പിടിച്ചവയുമായിരുന്നു. അടുക്കളത്തോട്ടം എന്നതുപോലെ അടുക്കളക്കുളങ്ങളും നാളെയുടെ ആവശ്യങ്ങളിലൊന്നാണ്. ഇത്തരം അടുക്കളക്കുളങ്ങളിൽ വളർത്താൻ കഴിയുന്ന മത്സ്യങ്ങൾ ഏതൊക്കെയാണ്?

കാര്‍പ്പ് മത്സ്യങ്ങള്‍

രോഹു, കട്‌ല, മൃഗാള്‍, സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും വീട്ടാവശ്യത്തിനായി വളര്‍ത്തുന്ന കാര്‍പ്പ് ഇനങ്ങള്‍.

പൂച്ചമത്സ്യങ്ങള്‍

നാടന്‍ ഇനങ്ങളായ കാരി, കൂരി, മുഷി എന്നിവയും വാളയുമൊക്കെ പൂച്ചമത്സ്യ ഇനത്തില്‍പ്പെടുന്നവയാണ്.

വരാൽ

സമീപകാലത്ത് കേരളത്തിൽ ഏറെ പ്രചാരത്തിലായ മത്സ്യയിനം. തൃശൂരുകാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന വരാൽ ഇന്ന് എല്ലാ ജില്ലകളിലും സുലഭം.

ജയന്റ് ഗൗരാമി

പേരു സൂചിപ്പിക്കുംപോലെ ഭീമന്മാരാണ് ഇവര്‍. രുചിയില്‍ മുമ്പൻ. ആദ്യ രണ്ടു വര്‍ഷം വളര്‍ച്ചയില്‍ പിന്നോട്ടാണ്. എന്നാല്‍, രണ്ടു വയസിനു ശേഷമുള്ള വളര്‍ച്ച ദ്രുതഗതിയിൽ.

കരിമീന്‍

കേരളത്തിന്റെ സ്വന്തം മീന്‍. ഉപ്പുള്ള ജലാശയങ്ങളില്‍ വളരുന്നുവെങ്കിലും ഇപ്പോള്‍ വീട്ടാവശ്യങ്ങള്‍ക്കായി ചെറു കുളങ്ങളിലും ജലാശയങ്ങളിലും വളര്‍ത്തുന്നവരും വിരളമല്ല.

അനാബസ്

അന്തരീക്ഷത്തിൽനിന്നു ശ്വസിക്കാൻ ശേഷിയുള്ള മത്സ്യം. മിശ്രഭുക്ക്. അതുകൊണ്ടുതന്നെ എന്തു ഭക്ഷണവും നന്നായി കഴിക്കും.

തിലാപ്പിയ

കേരളത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച മത്സ്യം. വളരെവേഗം പെറ്റുപെരുകും. ഭക്ഷണാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ ലിംഗനിര്‍ണയം നടത്തി പ്രത്യേകം പ്രത്യേകം പാര്‍പ്പിക്കുന്നത് വളര്‍ച്ചത്തോത് വര്‍ധിപ്പിക്കും.