Web Stories
മുറ ഇനം പോത്തുകളിലെ രാജാക്കന്മാരെയും സുല്‍ത്താന്മാരെയുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടവര്‍ക്ക് ഇടുക്കിയില്‍നിന്നുള്ള ഈ സുല്‍ത്താനെയും ഇഷ്ടപ്പെടും.
എച്ച്എഫ് ഇനത്തില്‍പ്പെട്ട സുല്‍ത്താന്‍ എന്നു വിളിക്കുന്ന മൂരിക്കുട്ടന് നാലു വയസാണ് പ്രായം.
ശാന്തമായ സ്വഭാവം ആയതുകൊണ്ടുതന്നെയാണ് ഇടുക്കി രാമക്കല്‍മേട് തോവാളപ്പടി സ്വദേശി ആഷിക് അസൈനാര്‍ ഇവനെ മോഹവില നല്‍കി സ്വന്തമാക്കിയത്.
കേരളത്തില്‍ പോത്തുകളെ അരുമയായി വ്യാപകമായി വളര്‍ത്തുന്നുണ്ടെങ്കിലും മൂരികളെ വളര്‍ത്തുന്നത് വളരെ വിരളമാണ്.
തോവാളപ്പടിയില്‍ത്തന്നെയുള്ള ഒരു ഫാമില്‍ ജനിച്ചു വളര്‍ന്നവനാണെന്ന പ്രത്യേകതയും സുല്‍ത്താനുണ്ട്.
1800 കിലോയ്ക്ക് മുകളില്‍ തൂക്കമുണ്ട് ഇപ്പോള്‍ സുല്‍ത്താന്.