Web Stories
അരുമകളുടെ ചിത്രങ്ങൾ വരച്ച് സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരും ഇന്ന് അരുമപ്രേമികൾക്കിടയിലുണ്ട്. അത്തരത്തിൽ തങ്ങളുടെ അരുമകളുടെ ചിത്രം വരയ്ക്കാൻ താൽപര്യമുള്ളവർ തേടുക അനുശ്രീയെ ആയിരിക്കും.
തടികൊണ്ടുള്ള പാനലിൽ അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് അനുശ്രീ വരയ്ക്കുന്നത്. വരയ്ക്കേണ്ട ചിത്രം മൊബൈലിലോ കംപ്യൂട്ടറിലോ തുറന്ന് അതിൽ നോക്കിവരയ്ക്കുകയാണ് ചെയ്യുക.
ഒരു ചിത്രം വരയ്ക്കാൻ ഏകദേശം മൂന്നു മണിക്കൂറോളം വേണ്ടിവരും.
ചിത്രം വരച്ചശേഷം അതിനു പുറമേ വാർണിഷ് കോട്ടിങ് നൽകും. അതുകൊണ്ടുതന്നെ ഫ്രെയിം ചെയ്യുമ്പോൾ ഗ്ലാസിന്റെ ആവശ്യം വരുന്നില്ല. മാത്രമല്ല, ഗ്ലാസ് ഇല്ലാത്തതാണ് കൊറിയർ ചെയ്യാൻ സൗകര്യവും.
പൊതുവേ അരുമയുടെ ചിത്രത്തിനൊപ്പം അവയുടെ പേരുകൂടി ഉൾപ്പെടുത്തണമെന്നാണ് അനുശ്രീയോട് ആവശ്യപ്പെടാറുള്ളത്.