കാണാതായ മാംഗോ എന്ന അരുമ നായ്ക്കുട്ടിയെ ഇന്ന് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് എറണാകുളം പാലാരിവട്ടം സ്വദേശിയായ ഡോ. ആനന്ദ് ഗോപിനാഥും കുടുംബവും.
നായ്ക്കുട്ടിയെ കണ്ടെത്തി നൽകിയ വീട്ടുടമയ്ക്ക് കയ്യോടെ ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു.
മൂന്നാഴ്ച പിന്നിട്ടതിനാൽ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. കാണാതായ അന്നു മുതൽ വളരെ മാനസിക വിഷമത്തിലായിരുന്നു താനെന്നും ഇപ്പോഴാണ് സന്തോഷമായതെന്നും അദ്ദേഹം പറയുന്നു.
24 ദിസത്തെ ബുദ്ധിമുട്ടുകൾ മാംഗോയുടെ ശരീരത്തിൽ കാണാം.
ഭക്ഷണം കഴിക്കാത്തതിനാൽ ശരീരം മെലിഞ്ഞ് വാരിയെല്ലുകൾ തെളിഞ്ഞു.
ഡോ. ആനന്ദിന്റെ ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട നായയ്‌ക്കൊപ്പം മാംഗോ