തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു വളർത്തുനായയുടെ ശരീരത്തിൽനിന്ന് തൊലിയുരിഞ്ഞുപോയി.
നാലു വയസുള്ള മിക്കിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ഇക്കഴിഞ്ഞ 5ന് രാത്രിയാണ് സംഭവം. അന്ന് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് വയറിന്റെ ഭാഗത്തുനിന്ന് തൊലിയുരിഞ്ഞ അവസ്ഥയിൽ മിക്കിയെ കണ്ടത്.
വിദഗ്ധ ഡോക്ടർമാരുടെ സംഘം മൂന്നര മണിക്കൂറോളം സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശരീരത്തിൽ എൺപതോളം തുന്നലുകൾ വേണ്ടിവന്നു.