16 പശുക്കൾ, 190 ലീറ്റർ പാൽ: ‌മികച്ച വരുമാനം

success-story-of-a-dairy-farmer content-mm-mo-web-stories 3dnm8qq043e80hv2l4begp7q3c content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 745hoehrtvt03hti7vl9d07ckp

കാലിത്തീറ്റയുടെ അളവ് കുറച്ച് പച്ചപ്പുല്ലും കൈതയിലയും ആവോളം നൽകി പശുവളർത്തൽ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാമെന്നു പറയുകയാണ് മൂവാറ്റുപുഴ നെല്ലാട് സ്വദേശി സി.കെ.അരുൺ.

ബിസിനസും പിന്നീട് വൈറ്റ് കോളർ ജോലിയും ചെയ്തശേഷമാണ് അരുൺ കൃഷിയിലേക്കും പിന്നീട് കന്നുകാലി വളർത്തൽ മേഖലയിലേക്കും ഇറങ്ങിയത്.

വീട്ടിലുണ്ടായിരുന്ന രണ്ടു പശുക്കളിൽനിന്നായിരുന്നു തുടക്കം. അതിനു പിന്നാലെ ഇടക്കറവയിലുള്ള പശുക്കളെ വാങ്ങി. ക്രമേണ ഫാം വിപുലീകരിക്കുകയായിരുന്നു.

കറവയിലുള്ള 16 പശുക്കളിൽനിന്ന് പ്രതിദിനം ശരാശരി 190 ലീറ്റർ പാലാണ് ഇവിടുത്തെ ഉൽപാദനം.