Web Stories
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തു വരുന്ന റംബുട്ടാൻ, തോട്ടം അടിസ്ഥാനത്തിൽത്തന്നെ ഇന്നു സംസ്ഥാനത്തും കൃഷിചെയ്യപ്പെടുന്നു.
25–35 ഡിഗ്രി സെൽഷ്യസ് താപനിലയും 60 മുതൽ 90 ശതമാനം വരെ ഈർപ്പവുമുള്ള കാലാവസ്ഥയിൽ റംബുട്ടാൻ കൃഷി ചെയ്യാം.
കൃഷിയിടത്തിൽ നല്ല നീർവാർച്ചയും ജൈവാംശവും ഉറപ്പാക്കണം. തണൽ തീരെ ഇഷ്ടപ്പെടാത്ത വിളയാണിത്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളിലാണ് മികച്ച വിളവുള്ളത്.
ക്യാപ്സൂൾ ആകൃതിയിലുള്ള പഴങ്ങൾ വിളയുന്ന എൻ 18 ഇനത്തിനു തന്നെ കർഷകർക്കിടയിൽ ഏറ്റവും സ്വീകാര്യത.
പാകമായതിനു ശേഷവും മൂന്നാഴ്ചയിലേറെ മരത്തിൽത്തന്നെ നിർത്താം എന്നതാണ് എൻ 18 നൽകുന്ന പ്രധാന നേട്ടം. കർഷകർക്ക് വിപണിയിൽ വിലപേശലിന് കൂടുതല്‍ സമയം കിട്ടും. മധുരത്തിലും മുന്നിൽ.