ശരീരഭാരം കുറയ്ക്കാൻ അവ്ക്കാഡോ

https-www-manoramaonline-com-web-stories-karshakasree 3g114po25g6kugvqo2donibdds 64npakidhkog1hrdbj4v703eu0 web-stories

ഉഷ്ണമേഖലയിലും മിതശീതോഷ്ണ മേഖലയിലും ഒരുപോലെ വളരുന്ന പഴവർഗം. മെക്സിക്കോയാണ് ജന്മദേശം.

അവ്ക്കാഡോയുടെ നാടൻ ഇനങ്ങൾ നമ്മുടെ നാട്ടിൽ പലയിടത്തും ഒന്നും രണ്ടുമായി പണ്ടേയുണ്ട്.

നല്ല നീർവാർച്ചയും 5.5–6.5 അമ്ല–ക്ഷാര നിലയുമുള്ള മണ്ണിൽ നന്നായി വളരും.

വളരുന്ന മുറയ്ക്ക് കമ്പുകോതി ഉയരം 15 അടിയിൽ ക്രമീകരിക്കുന്നത് മെച്ചപ്പെട്ട ഉൽപാദനത്തിനും വിളവെടുപ്പിനും ഗുണം ചെയ്യും.

വിത്തിലും കാമ്പിലും സമൃദ്ധമായുള്ള കൊഴുപ്പാണ് അവ്ക്കാഡോയുടെ പ്രത്യേകത. അത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്ന അപൂരിത കൊഴുപ്പാണെന്നത് ആരോഗ്യപ്രേമികളെ ആകർഷിക്കും.

ശരീരഭാരം കുറയ്ക്കാൻ അവ്ക്കാഡോ വിഭവങ്ങൾ ഗുണം ചെയ്യുമെന്നും ആരോഗ്യവിദഗ്ധർ.

ഏറ്റവുമധികം പൊട്ടാസ്യം അടങ്ങിയ പഴം കൂടിയാണ് അവ്ക്കാഡോ..