പൊലീസിലെ ഏയ്ഞ്ചലാണ് താരം

content-mm-mo-web-stories cadaver-dog-helped-find-kudayathoor-landslide-victims content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 mlsf7mh8nf93802sj1utj7mbc 4nbdn5iiuq3r52rhp0rli8kslc

കുടയത്തൂരിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായവരെ കണ്ടെത്താൻ സഹായിച്ച കഡാവർ നായ.

ഇടുക്കി കെ9 സ്ക്വാഡിലെ ഏയ്ഞ്ചലിന്റെ ആദ്യ ദൗത്യം.

പ്രദേശത്തെ മോശം സാഹചര്യത്തിലും ചെളിയിലേക്ക് മൂക്ക് താഴ്ത്തി മണം പിടിച്ച് കാലുകൾക്കൊണ്ട് മാന്തി ഏയ്ഞ്ചൽ സൂചന നൽകി.

മണ്ണിനടിയിൽപ്പെട്ട മൃതദേഹങ്ങൾ കണ്ടെത്തുന്ന കഡാവർ ട്രെയിനിങ് ലഭിച്ച നായയാണ് ഒന്നര വയസുകാരി ഏയ്ഞ്ചൽ.

ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട ഏയ്ഞ്ചൽ തൃശൂരിലെ ഡോഗ് ട്രെയിനിങ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കി ഇടുക്കിയിലെത്തിയിട്ട് ആറു മാസം.

ഹാൻഡ്‌ലർമാരായ ജിജോയും അഖിലും ഏയ്ഞ്ചലിനൊപ്പം.