പതിവിൽനിന്നു വിപരീതമായി കർഷകന് തന്റെ കൃഷിയിടത്തിൽനിന്ന് മികച്ച വിളവ് ലഭിച്ചാൽ അതിനെ ബമ്പർ ക്രോപ് എന്നു വിളിക്കാം.
കൃഷി ചെയ്തുപോരുന്ന കൃഷിയിടത്തിൽനിന്ന് മുൻപ് ലഭിച്ചതിനേക്കാൾ കൂടുതൽ ലാഭം ലഭിക്കുന്നു.
മികച്ച വിളവ് മാത്രം ലഭിച്ചാൽ കർഷകന് നേട്ടമാവില്ല. ചെലവ് കുറച്ച് മികച്ച വിലയിൽ വിൽക്കാൻ കഴിയണം. അതുകൊണ്ടുതന്നെ ബമ്പർ ക്രോപ്പ് എപ്പോഴും കർഷകർക്ക് നേട്ടം നൽകാറില്ല.
ഉൽപാദനക്ഷമതയുള്ള മണ്ണ്, അനുയോജ്യമായ കാലാവസ്ഥ, നല്ല വിത്തുകളുടെ തിരഞ്ഞെടുപ്പ്, അനുയോജ്യ സമയത്ത് കൃഷിയിറക്കൽ, കൃത്യമായ വളപ്രയോഗം, കീട–രോഗ നിയന്ത്രണം മുതലായവയെല്ലാം ബമ്പർ ക്രോപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
സ്ഥിരതയോടെയുള്ള ബമ്പർ ക്രോപ് കർഷകന്റെ വരുമാനം മാത്രമല്ല രാജ്യത്തിന്റെ കയറ്റുമതിശേഷിയെയും സഹായിക്കാം. ജിഡിപി നേട്ടത്തിനും കാരണമാകും.
ഉൽപാദനമുള്ളപ്പോൾ വിലയില്ല, വിലയുള്ളപ്പോൾ ഉൽപാദനമില്ല. അതുകൊണ്ടുതന്നെ ഇവ രണ്ടും ഒരു കർഷകന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ എന്ന് കർഷകനായ പി.എം.മാത്യു.