കാളകളുടെ ബീജം കർഷകരിലേക്ക് എത്തുന്നത് ഇങ്ങനെ

4j9ehucrj19q7k34869u21e43i content-mm-mo-web-stories 5016f5ee9sjsfctjpdinlvr08h content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 all-about-alamadhi-semen-station

പ്രവര്‍ത്തനമാരംഭിച്ച് 8 വര്‍ഷം പിന്നിടുമ്പോള്‍ ക്ഷീരമേഖലയില്‍ ഒട്ടേറെ സാധ്യതകള്‍ കര്‍ഷകര്‍ക്കായി പങ്കുവയ്ക്കുന്നു തമിഴ്‌നാട് ചെന്നൈയ്ക്കു സമീപം റെഡ് ഹില്ലിലെ അലമാദി സെമന്‍ സ്റ്റേഷന്‍.

ഇന്ത്യൻ ഉൾപ്പെടെ 22 ഇനം കാളകളിലും മൂന്നിനം പോത്തുകളിലുമായി 287 ഉരുക്കള്‍ അലമാദിയിലുണ്ട്. ഏറ്റവുമധികം ഇന്ത്യന്‍ ഇനങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സെമന്‍ സ്‌റ്റേഷനും ഇതാണ്.

കേരളത്തിന്റെ വെച്ചൂര്‍, തമിഴ്‌നാടിന്റെ കാങ്കയം, ആന്ധ്രയുടെ പുങ്കനൂര്‍, ഓങ്കോള്‍, കര്‍ണാടകയുടെ ഹള്ളിക്കര്‍ എന്നിങ്ങനെ ഓരോ സംസ്ഥാനങ്ങളുടെയും തനതിനങ്ങളെയും പരിരക്ഷിക്കുന്നു.

ഡിമാന്‍ഡ് ഏറെയുള്ള കാളകള്‍

പഞ്ചാബിലെ പ്രോഗ്രസീവ് ഡെയറി ഫാർമേഴ്സ് അസോസിയേഷന്‍ മീറ്റുകളില്‍ മികച്ച പാലുല്‍പാദനമുള്ള പശുക്കളില്‍ ആദ്യ 10 സ്ഥാനങ്ങ ളിലെത്തുന്നത് അലമാദി സെമന്‍ സ്‌റ്റേഷനിലെ ഇറക്കുമതി ചെയ്ത എച്ച്എഫ്, ജേഴ്‌സി കാളകളുടെ കുട്ടികളാണ്.

അറ്റ്‌ലസിനും തോറിനും ശേഷം

ഇന്ത്യയില്‍ത്തന്നെ ഏറെ ആരാധകരുള്ള ഇംപോര്‍ട്ടഡ് എച്ച്എഫ് കാളകളാണ് അറ്റ്‌ലസും (40116) തോറും (40120). അറ്റ്‌ലസിന്റെ മകള്‍ 62 ലീറ്റര്‍ പാല്‍ നല്‍കിയതായി പഞ്ചാബില്‍നിന്ന് റിപ്പോര്‍ട്ടുണ്ട്.

അറ്റ്‌ലസിന്റെയും തോറിന്റെയും പിൻഗാമികൾ 40432 (മിഡ്‌നൈറ്റ്), 40433 (താനോസ്).

ബീജശേഖരണം

ഇവിടെയുള്ള 287 കാളകളില്‍ ഏകദേശം 255 എണ്ണത്തില്‍നിന്ന് ബീജശേഖരണം നടക്കുന്നു.

ബീജാണുക്കളുടെ എണ്ണവും ചലനവും നിരീക്ഷിച്ച് ആവശ്യമായ അളവിൽ നേർപ്പിച്ചശേഷം സ്ട്രോകളിൽ നിറയ്ക്കും.

അറ്റ്ലസിന്റെ ബീജമാത്രകൾ നിറച്ച സ്ട്രോകൾ.

സ്‌ട്രോകളില്‍ നിറച്ച ബീജം വിവിധ ഘട്ടങ്ങളിലൂടെ കടന്ന് മൈനസ് 196 ഡിഗ്രി ദ്രവ നൈട്രജനിലേക്ക്. ബയോഫ്രീസറിൽനിന്ന് ദ്രവനൈട്രജനിലേക്ക് മാറ്റുന്നതാണ് വിഡിയോ.

ഫ്‌ളൂറസെന്റ് സ്‌ട്രോ

മറ്റൊരു കമ്പനിക്കും അവകാശപ്പെടാനി ല്ലാത്ത ഇംപോര്‍ട്ടഡ് ഫ്‌ളൂറസെന്റ് സ്‌ട്രോകളാണ് ഇവിടെ ഉപയോഗിക്കുന്നത്.