കൂൺകൃഷി പരീക്ഷിച്ചാലോ

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 56ja8l2cttp62465pple51e6i9 381skj4ep9q9vpl502psmfjotb a-mushroom-bed-can-be-prepared-at-a-cost-of-70-rupees

വീട്ടാവശ്യത്തിന് ഏതാനും ബെഡ്ഡുകൾ ഒരുക്കി കൂൺകൃഷി ചെയ്യുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല.

പ്രമേഹരോഗികളുടെ ആനന്ദം, ദേവതകളുടെ ആഹാരം എന്നൊക്കെയാണ് കൂണിനുള്ള വിശേഷണങ്ങൾ.

കേരളത്തിലെ കാലാവസ്ഥയിൽ പാൽക്കൂണുകളും ചിപ്പിക്കൂണുകളും വിജയകരമായി കൃഷി ചെയ്യാം.

വലിയ ബാരലിലോ മറ്റോ വെള്ളമെടുത്ത് 12 മുതൽ 18 മണിക്കൂർ വെള്ളത്തിൽ മുങ്ങിക്കിടക്കും വിധം വൈക്കോൽ താഴ്ത്തിവയ്ക്കുക.

വെള്ളം വാർന്നു കളഞ്ഞ് വൃത്തിയുള്ള ഷീറ്റിൽ വിരിച്ച് വെയിലിൽ, 50% ഈർപ്പം നിൽക്കും വരെ ഉണക്കുക.

പാത്രത്തിൽ വച്ച് ഒരു മണിക്കൂർ നേരം ആവി കയറ്റുക. പാത്രത്തിലെ വെള്ളത്തിൽ വൈക്കോൽ നനയാതെ തട്ട് വച്ചാവണം ആവി കയറ്റേണ്ടത്.

തുടർന്ന് ജലാംശം ഊറിവരാത്ത രീതിയിൽ തണുക്കണം.

ശേഷം ഈ വൈക്കോൽ ചിത്രത്തിൽ കാണുംപോലെ ചുരുട്ടി പ്ലാസ്റ്റിക് കൂടിൽനിറയ്ക്കാം.

ചുരുട്ടി വൃത്താകൃതിയിൽ വയ്ക്കുന്ന വൈക്കോലിനു മുകളിലായി അരികുചേർത്ത് വൃത്താകൃതിയിൽ കൂൺവിത്തു വിതറുക. വായുസഞ്ചാരത്തിനായി ബെഡിനു ചുറ്റും എല്ലാ ഭാഗത്തുമായി നൂറോളം ചെറു സുഷിരങ്ങൾ ഇടണം.

വിശദമായി വായിക്കാൻ ലിങ്കിൽ പ്രവേശിക്കാം