കൊച്ചിയിലിറങ്ങി ‘ചെന്നാ‌യ്‌’ക്കളും ‘കരടി’യും

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 1cais8mfkujfe2p3ahb8hl5jbc 61a6lnl0fj7pv12silo1hjvicf these-are-the-pets-of-the-young-engineer

സുഹൃത്തുവഴി വന്നു, സുഹൃത്തായി മാറി

ആലപ്പുഴയിൽ എൻജിനീയറിങ് പഠിക്കുന്ന സമയത്താണ് ഒരു സുഹൃത്തുവഴി ടെസയെ ഏറ്റെടുക്കുന്നത്. ഉടമയ്ക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നതായിരുന്നു കാരണം. ലാബ്രഡോറിന്റെ യാതൊരുവിധ രൂപവുമില്ല

പ്രസവിക്കാതെ പാലൂട്ടി അമ്മയായ ടെസ

ഇണ ചേരാത്ത, കുഞ്ഞുങ്ങളെ ഉദരത്തിൽ വഹിക്കാത്ത, പ്രസവിക്കാത്ത ഒരു നായ മറ്റൊരു നായയുടെ കുഞ്ഞുങ്ങളെ സ്വന്തം മക്കളേപ്പോലെ സംരക്ഷിച്ച് പാലൂട്ടുന്നു. അതേ, ഡിറ്റോയുടെ ടെസ ഇപ്പോൾ 10 മക്കളുടെ അമ്മയാണ്.

രൂപത്തിൽ ചെന്നായ, പക്ഷേ പാവങ്ങൾ

സൈബീരിയൻ ഹസ്കി എന്ന രോമക്കാരോടുള്ള താൽപര്യംകൊണ്ടാണ് ഡിറ്റോ ഒരു പെൺനായയെ വീട്ടിൽ എത്തിച്ചത്. അവൾക്ക് സേറ എന്ന പേരുമിട്ടു. രണ്ടാം പ്രസവം കഴിഞ്ഞ അവളും രണ്ടു മക്കളും ഇപ്പോൾ വീട്ടിലുണ്ട്.

അമ്മ സേറയേക്കാളും കുറേക്കൂടി രോമക്കാരനാണ് കാസ്പർ. കണ്ടാൽ ഒരു പഞ്ഞിക്കെട്ടാണെന്നേ തോന്നൂ. ശാന്തനുമാണ്. അതേസമയം, ബോണി വികൃതിയാണ്. കൂടിന്റെ അഴികൾക്കിടയിലൂടെ പുറത്തുചാടുന്നതാണ് കക്ഷിയുടെ ഹോബി.

ആരെയും സ്നേഹത്തോടെ മാത്രം കാണുന്ന ലാബ്രഡോർ നായ്ക്കളേപ്പോലെതന്നെയാണ് ഹസ്കികളും. അതിവേഗം ഇണങ്ങും.

റോട്ടിനേക്കാൾ ഭീകരൻ, പക്ഷേ ഇവിടെ പഞ്ചപാവം

നായ്ക്കളോട് താൽപര്യമുണ്ടെങ്കിലും പല കെന്നലുകളും വളർത്താൻ മടിക്കുന്ന ഒരിനമാണ് അകീറ്റ. ഹാച്ചികോ എന്ന ചിത്രം കണ്ടതോടെയാണ് ഡിറ്റോയ്ക്ക് ഈ ഇനത്തോട് താൽപര്യം തോന്നിയത്.

ചെറുപ്പംമുതൽ എമിയെ എല്ലാവരുമായി ഇടപഴകി ശീലിപ്പിച്ചു. അതുകൊണ്ടുതന്നെ സമീപത്തെ കൊച്ചുകുട്ടികളുമായിപോലും എമി ചങ്ങാത്തത്തിലാണ്. എന്നാൽ, പരിചയമില്ലാത്ത മറ്റു നായ്ക്കളോട് കക്ഷി തനി സ്വഭാവം കാണിക്കുകയും ചെയ്യും.