മഞ്ഞളിൽ മനോധൈര്യം ചാലിച്ചപ്പോൾ പിറന്നത് കുർക്കുമീൽ

https-www-manoramaonline-com-web-stories-karshakasree 7bu9dok5pimf8rdugbhs7j9gmb 572oppb88glpk6p73anu1lv3b6 https-www-manoramaonline-com-web-stories-karshakasree-2023 web-stories

മഞ്ഞൾകൃഷി ചെയ്യുന്നവര്‍ ഒട്ടേറെയുണ്ട്. എന്നാൽ മഞ്ഞളിനുള്ളിൽ സ്വർണനിറമുള്ള ഒരു ആശയം കണ്ടെത്തിയ എത്ര പേരുണ്ടാവും? പറഞ്ഞുവരുന്നതു ഗീതയുടെ കാര്യമാണ്

സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കണ്ടതാണ് മഞ്ഞളും മഞ്ഞള്‍കൃഷിയും. പിന്നീട് കാണാനായിട്ടില്ല. പക്ഷേ, മഞ്ഞൾ അധിഷ്ഠിത പോഷകഭക്ഷണമായ കുർക്കുമീൽ ഉൽപാദിപ്പിക്കുന്ന ഹോം ടു ഹോം കമ്പനിയുടെ ഉടമയാണ് ഇന്ന് അവർ.

ഗീതയുടെ ഉല്‍പന്നം കഴിക്കുന്നവർക്ക് പോഷകങ്ങൾക്കൊപ്പം മനോധൈര്യവും കിട്ടും.

പതിനഞ്ചാം വയസ്സിൽ കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും മഞ്ഞളിനുള്ളിൽ എന്താണെന്നും അതിന്റ മൂല്യമെത്രയാണെന്നും തിരിച്ചറിഞ്ഞ ഗീതയുടെ കണ്ടെത്തലാണ് കുർക്കുമീൽ.

ഗീതയെ കണ്ടാൽ കാഴ്ചശക്തിയില്ലെന്ന് ആര്‍ക്കും തോന്നില്ല. തൊട്ടടുത്തു നിൽക്കുന്നവർക്കുപോലും അതു തിരിച്ചറിയാനാവാത്ത വിധം പ്രകാശിതമാണ് ആ മുഖം.

ഇന്ന് നാട്ടിലെമ്പാടും ഹോം ടു ഹോം എത്തിക്കുന്നത് മഞ്ഞൾ ഉൽപന്നങ്ങൾ മാത്രമല്ല, പരിമിതികളിൽ വിലപിക്കുന്ന ഒട്ടേറെപ്പേർക്കു പ്രചോദനം കൂടിയാണ്.