Web Stories
പ്രസവത്തോടനുബന്ധിച്ച് പശുക്കൾക്ക് സംഭവിക്കാവുന്ന സങ്കീർണതകൾ പലതുണ്ട്. അതിലേറ്റവും ഗുരുതരമായ സാഹചര്യമാണ് ഗർഭാശയത്തിന്റെയും ഗർഭാശയനാളിയുടെയും പുറന്തള്ളൽ
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ കിളിനക്കോട് ക്ഷീരകർഷകനായ അഹമ്മദ് കണ്ണേത്തിന്റെ പൂർണഗർഭിണിയായ പശു കഴിഞ്ഞ ദിവസം കടന്നുപോയത് ഇങ്ങനെ ഒരു സാഹചര്യത്തിലൂടെയാണ്.
കുഞ്ഞിക്കിടാവ് പുറത്തുവരുന്നതും കാത്തിരുന്ന ക്ഷീരകർഷകന്റെ മുന്നിലെത്തിയത് പശുവിന്റെ ഗർഭാശയഭാഗങ്ങളും വൻകുടലിന്റെ അറ്റവും...!
ഓട് മേഞ്ഞ് സിമന്റ് കട്ട കൊണ്ട് അരികു മറച്ച കൊച്ചുകാലിത്തൊഴുത്ത് ചുരുങ്ങിയ നേരം കൊണ്ട് ഒരു സങ്കീർണ പ്രസവ ശസ്ത്രക്രിയയ്ക്ക് തയാറായി ഒരു ഓപ്പറേഷൻ തീയറ്ററായി രൂപം മാറി.
സിസേറിയനൊടുവിൽ അഴകുള്ള ഒരു കുഞ്ഞു ജേഴ്സികിടാവ് പുറത്തെത്തിയതോടെ അമ്മപശുവിന് പകുതി ആശ്വാസമായി.