തേനിനേക്കാൾ മധുരം, റമ്പുട്ടാന്റെ അപരൻ

25i3pud49rjss51l7q70q1cknh content-mm-mo-web-stories health-benefits-of-pulasan content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 1mufdv284ji64f8v0j4gb4i72g

വിദേശത്തുനിന്ന് വിരുന്നെത്തി മലയാളത്തിന്റെ സ്വന്തമായി മാറിയ പുലാസന് കാഴ്ചയിൽ റമ്പുട്ടാനോട് ഏറെ സാമ്യമുണ്ട്

ഉഷ്ണമേഖലാ പഴമാണിത്. റമ്പുട്ടാനുമായി അടുത്ത ബന്ധമുള്ളതും ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്.

തേനിനേക്കാൾ മധുരം ഉണ്ടെന്നതാണ് ഈ പഴത്തിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ. പുലാസ് എന്ന മലായ് വാക്കിൽ നിന്നാണ് പുലാസൻ എന്ന പേര് ലഭിച്ചത്.

പകൽ ചൂടും രാത്രി മഞ്ഞുമുള്ള ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവയയുടെ ശാഖാഗ്രങ്ങളിൽ കുലകളായി പൂക്കൾ വിടരുന്നത്.

നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലുമാകും.

മാംസളമായ ഉൾഭാഗമാണ് ഭക്ഷ്യയോഗ്യമായത്. ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് ചിലയിടങ്ങളിൽ വറുത്തും കഴിക്കാറുണ്ട്.

Web Stories

www.manoramaonline.com/web-stories/karshakasree.html

https://www.manoramaonline.com/web-stories/karshakasree.html
Read More