താരസുന്ദരി സമാന്തയുടെ സൗന്ദര്യ രഹസ്യങ്ങൾ

തെന്നിന്ത്യൻ താരസുന്ദരി സമാന്തയുടെ സൗന്ദര്യത്തിന് ആരാധകർ ഏറെയുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായി 6 കാര്യങ്ങളാണ് താരം ശ്രദ്ധിക്കാറുള്ളത്.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2021 4si74i11o0ai1nkcvfh3sbmurg beauty-secrets-of-actress-samantha-akkineni 2vv5omstcrlsl5hom303s0ktv7

വ്യായാമം

വ്യായാമം സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുമെന്ന് താരം പറയുന്നു. ദിവസവും ജിമ്മിൽ പോകും. കൂടാതെ യോഗയും ചെയ്യുന്നു.

മേക്കപ്പ്

സാധ്യമാകുന്ന അവസരങ്ങളിലെല്ലാം മിനിമൽ മേക്കപ്പ് പിന്തുടരുന്നു. ചർമത്തിന് ഉണ്ടാകുന്ന അമിതമായ സമ്മർദം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

സൺസ്ക്രീൻ

വീടിനകത്തായാലും പുറത്തായാലും സൺസ്ക്രീൻ നിർബന്ധം. UV രശ്മികൾ ചർമത്തിലുണ്ടാക്കാനിടയുള്ള കേടുപാടുകളെ ഇങ്ങനെ തടയുന്നു.

നൈറ്റ് ക്രീം

ചർമത്തിലെ കൊളീജന്റെ ഉത്പാദന വേഗം കൂട്ടാൻ നെറ്റ് ക്രീം സഹായിക്കും. ചർമത്തിന്റെ ഇലാസ്തികതയും ആര്‍ദ്രതയും നിലനിർത്തുന്നതിലും നൈറ്റ് ക്രീമിന് വലിയ പങ്കുണ്ട്.

ഭക്ഷണം

പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രാധാന്യം നൽകികൊണ്ടുള്ള ഭക്ഷണക്രമമാണ് സമാന്ത പിന്തുടരുന്നത്. എണ്ണ അധികമുള്ള ആഹാരങ്ങൾ ഉപയോഗിക്കാറില്ല.

മനസ്സ്

സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കേണ്ടത് സൗന്ദര്യ സംരക്ഷണത്തിലും മുഖ്യമാണെന്ന് സമാന്ത. അതിനായി നെഗറ്റീവ് ആയ ആളുകളിൽ നിന്ന് അകന്നു നിൽക്കും.