ഖുശ്ബുവിന്റെ പ്രിയപ്പെട്ട ഹെയർപാക് പരിചയപ്പെടാം

സൗന്ദര്യസംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ മടിയില്ലാത്ത താരമാണ് ഖുശ്ബു.

content-mm-mo-web-stories-life-style content-mm-mo-web-stories 178g980apn7evk2akg76d4p3pu 1nt2mm7lf1p5pkfi1b21evtdr9 content-mm-mo-web-stories-life-style-2021 actress-kushboo-sundar-favourite-hair-pack

മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന നാച്യുറൽ ഹെയർ പാക് ഖുശ്ബു വെളിപ്പെടുത്തിയിട്ടുണ്ട്.

ചെമ്പരത്തിയുടെ തളിരിലകളും പൂവും, ഉലുവ, തൈര്, മുട്ട, ലാവണ്ടർ ഓയിൽ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഒരു രാത്രി വെള്ളത്തിലിട്ട് കുതിർത്ത ഉലുവയും ചെമ്പരത്തിയിലയും പൂവും ചേർത്ത് കുഴമ്പരൂപത്തിൽ അരച്ചെടുക്കുക.

ഇതിലേക്ക് തൈര്, മുട്ട, ലാവണ്ടർ ഓയിലിന്റെയോ റോസ് മേരി ഓയിലിന്റെയോ ഏതാനും തുള്ളികളും ചേർക്കണം.

ഇത് നന്നായി മിക്സ് ചെയ്ത് തലയിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. അതിനുശേഷം കണ്ടീഷൻ ചെയ്യണം.

കരുത്തും തിളക്കവുമുള്ള തലമുടി ലഭിക്കാൻ ഈ ഹെയർപാക്ക് സഹായിക്കും